ക്ലൊസെ ബയേൺ മ്യൂണിക്കിലേക്ക് തിരിച്ചെത്തുന്നു

ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലൊസെ ബയേൺ മ്യൂണിക്കിലേക്ക് തിരിച്ചു വരുന്നു. ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബയേണിന്റെ U 17 ടീമിന്റെ പരിശീലന സ്ഥാനം ഏറ്റെടുത്ത് കൊണ്ടായിരിക്കും മിറോസ്ലാവ് ക്ലൊസെ ബയേണിൽ തിരിച്ചെത്തുന്നത്. മുൻ ബയേൺ താരമായ നിക്കോ കോവാച്ച് ബയേണിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് മറ്റൊരു മുൻ ബയേൺ താരമായ മിറോസ്ലാവ് ക്ലൊസെ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്.

മിറോസ്ലാവ് ക്ലൊസെ ഇതിഹാസ താരങ്ങളായ പെലെയ്ക്കും ഉവെ സീലർക്കും ഒപ്പം നാല് ലോകകപ്പുകളിലും ഗോളടിച്ചെന്ന അപൂർവ നേട്ടത്തിന് ഉടമയാണ്. 16 ഗോളുകളുമായി ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് മിറോസ്ലാവ് ക്ലൊസെ. ബയേണിൽ രണ്ടു ലീഗ് കിരീടങ്ങൾക്കും രണ്ടു ജർമ്മൻ കപ്പിനും ഉടമയാണ് 2007-2011 വരെ കളിച്ച മിറോസ്ലാവ് ക്ലൊസെ. 2016 ൽ ഫുട്ബാളിൽ നിന്നും വിരമിച്ച ക്ലൊസെ ജോവാക്കിം ലോയുടെ കീഴിൽ ജർമ്മൻ നാഷണൽ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ ഒരാളായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാണ്ടിക്കാട് സെമി ലീഗിൽ കെ ആർ എസ് കോഴിക്കോടിന് വിജയം
Next articleകൊളത്തൂരിൽ മെഡിഗാഡിനെ വീഴ്ത്തി ഉദയ അൽ മിൻഹാൽ