മെയ് 11ന് തിരിച്ചെത്തും എന്ന് നൂയർ

- Advertisement -

പരിക്ക് കഴിഞ്ഞ് താൻ എന്ന് തിരിച്ചെത്തും എന്ന് നൂയർ പ്രഖ്യാപിച്ചു. കിരീട പോരാട്ടം ജർമ്മനിയിൽ അവസാനത്തോട് അടുക്കുന്നതിനിടെ ബയേണിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമായ മാനുവൽ നൂയറിന് പരിക്കേറ്റത് ബയേമണ് ടീമിന് തലവേദന ആയിരിക്കുന്ന സമയത്താണ് താൻ ഉടൻ തന്നെ തിരികെയെത്തും എന്ന് നൂയർ പറഞ്ഞത്. മെയ് 11ന് ലെപ്സിഗിനെതിരായ മത്സരത്തിലേക്ക് പരിക്ക് ഭേദനായി എത്തും എന്നാണ് നൂയർ പറയുന്നത്.

രണ്ട് ദിവസം മുമ്പ് നടന്ന ബുണ്ടസ് ലീഗ മത്സരത്തിനിടെ ആയിരുന്നു നൂയറിന് പരിക്കേറ്റത്. രണ്ടാം പകുതിയിൽ പരിക്കേറ്റ നൂയറിനെ പിൻവലിക്കേണ്ടതായി വന്നിരുന്നു. കാഫ് ഇഞ്ച്വറിയാണ്. മൂന്ന് ആഴ്ച എങ്കിലും നൂയർ നിർബന്ധമായും പുറത്തിരിക്കേണ്ടി വരും. ഇനി ലീഗിൽ ആകെ 9 മത്സരങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളൂ. ഇപ്പോൾ ഒന്നാം സ്ഥാനത്താണ് ബയേൺ ഉള്ളത്. എങ്കിലും ഡോർട്മുണ്ടിനെക്കാൾ ഒരു പോയിന്റ് ലീഡ് മാത്രമേ ബയേണുള്ളൂ.

നിർണായക മത്സരങ്ങൾ വരാനിരിക്കെ ക്യാപ്റ്റൻ പരിക്കേറ്റ് പുറത്തായത് ബയേണിന്റെ താളം തെറ്റിക്കും. നൂയറിന്റെ അഭാവത്തിൽ ഉൾറേച് ആയിരിക്കും ബയേൺ വല കാക്കുക. വെർഡർബ്രെമൻ, നുൻബെർഗ്, ഹന്നോവർ എന്നീ ടീമുകൾക്ക് എതിരായ മത്സരങ്ങൾ ആകും ബയേണ് നഷ്ടമാവുക‌.

Advertisement