കോച്ചിനെ പുറത്താക്കി ഹാംബർഗ്

ക്ലബ്ബിന്റെ പ്രകടനം മോശമാകുമ്പോൾ കോച്ചിന്റെ സ്ഥാനം തെറിക്കുക എന്നത് ബുണ്ടസ് ലീഗയിൽ ഒരു തുടർക്കഥയാവുകയാണ്. ഇത്തവണ സ്ഥാനം തെറിച്ചത് ഹാംബർഗ് എസ്‌വി കോച്ച് മാർക്കസ് ഗിസ്‌ടോളിനാണു. നിലവിൽ ബുണ്ടസ് ലീഗ പോയന്റ് നിലയിൽ 17 മതാണ് ഹാംബർഗിന്റെ സ്ഥാനം. റെലെഗേഷൻ ഒഴിവാക്കാൻ ഏറെ പാടുപെടേണ്ടി വരും ഹാംബർഗ്. അവസാന സ്ഥാനത്തുള്ള കൊളോണിനോടേറ്റ പരാജയമാണ് പെട്ടെന്ന് ഗിസ്‌ടോളിന്റെ പുറത്തക്കലിന് കാരണം.

19 ബുണ്ടസ് ലീഗ മത്സരങ്ങൾക്ക് ശേഷം പതിനഞ്ച് പോയന്റ് മാത്രമാണ് ഹാംബർഗിന് നേടാനായത്. തുടർച്ചയായ ആറ് മത്സരങ്ങളിൽ ഒരു ജയം പോലും ഹാംബർഗ്‌നില്ല.മുൻ ഹാംബർഗ് താരം ഹൊല്ലെർബക്ക് പുതിയ കോച്ചായി സ്ഥാനമേറ്റെടുക്കുമെന്നു ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial