മാർക്കോ റൂയിസ് 2023 വരെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ തുടരും

- Advertisement -

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരം മാർക്കോ റൂയിസ് ക്ലബ്ബു്മായുള്ള കരാർ 2023 വരെ നീട്ടി. ഏറെ നാൾ നീണ്ടുനിന്ന ട്രാൻസ്ഫർ റൂമറുകൾക്ക് അന്ത്യം കുറിച്ചാണ് ഡോർട്ട്മുണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റൂയിസ് ബ്ലാക്ക് ആൻഡ് യെല്ലോസിൽ തന്നെ തുടരാൻ തീരുമാനം എടുത്തത്. അപ്രതീക്ഷിതമായെത്തിയ ഈ വാർത്ത ഡോർട്ട്മുണ്ട് ആരാധകർക്ക് ആവേശമാകും. സമീപകാലത്തെ ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരങ്ങളെല്ലാം യൂറോപ്പിലെ മറ്റു വമ്പൻ ടീമുകളിലേക്ക് കുടിയേറിയിരുന്നു. എസി മിലാനിൽ നിന്നും ആഴ്‌സണലിൽ നിന്നും സ്പര്സിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും മഞ്ഞപ്പടയോടൊപ്പം തുടരാനാണ് താരം തലപര്യപ്പെട്ടത്. പരിക്കിൽ നിന്നും മോചിതനായെത്തിയ റൂയിസ് തകർപ്പൻ ഫോമിലാണ്.

2012 ലാണ് ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിൽ നിന്നും റൂയിസ് ഡോർട്ട്മുണ്ടിലെത്തിയത്. നിമിഷ നേരം കൊണ്ട് കളിയുടെ ഗതി തിരിച്ചു വിടാൻ സാധിചിക്കുന്ന ലോക ഫുട്ബോളിലെ ചുരുക്കം താരങ്ങളിൽ ഒരാളാണ് മാർക്കോ റൂയിസ്. അതേ സമയം റൂയിസിന്റെ കരിയറിൽ ഉടനീളം വില്ലനായത് പരിക്കാണ്. എട്ടുമാസത്തോളം പരിക്കിനോട് മല്ലിട്ടതിനു ശേഷമാണ് 28 കാരനായ മാർക്കോ റൂയിസ് ടീമിൽ തിരിച്ചെത്തിയത്.

കഴിഞ്ഞ വർഷം ജർമ്മൻ കപ്പ് ഫൈനലിൽ ഏറ്റ പരിക്കാണ് റൂയിസിനെ കളിക്കളത്തിൽ നിന്നും മാറ്റി നിർത്തിയത്. ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി ജർമ്മൻ കപ്പ് ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കിയെങ്കിലും മാർക്കോ റൂയിസിന്റെ പരിക്ക് ഡോർട്ട്മുണ്ടിന് കനത്ത തിരിച്ചടിയായിരുന്നു. റഷ്യയിൽ ലോകകപ്പ് അടുത്തിരിക്കെ ഡോർട്ട്മുണ്ട് ആരാധകരോടൊപ്പം ജർമ്മൻ ആരാധകരും ആഗ്രഹിക്കുക പരിക്കിന് പിടികൊടുക്കാതെ അപരാജിതനായി കുതിക്കുന്ന മാർക്കോ റൂയിസിനെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement