ബുണ്ടസ് ലീഗ റെക്കോർഡുമായി മാർക്കോ റൂയിസ്

- Advertisement -

ബുണ്ടസ് ലീഗയുടെ റെക്കോർഡ് ബുക്കുകളിൽ മാർക്കോ റൂയിസ് തന്റെ പേരെഴുതി ചേർത്തു. ആർബി ലെപ്‌സിഗിനെതിരായ മത്സരത്തിൽ സമനില ഗോൾ നേടിയാണ് മാർക്കോ റൂയിസ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ ഗോളോട് കൂടി ബുണ്ടസ് ലീഗയിലെ നിലവിലെ എല്ലാ ടീമുകൾക്കെതിരെയും മാർക്കോ റൂയിസ് ഗോൾ നേടി. റെഡ്ബുൾ അറീനയിൽ ലെപ്‌സിഗിനെ പിടിച്ച് കെട്ടിയത് 28 കാരനായ ജർമ്മൻ താരത്തിന്റെ ഗോളിലായിരുന്നു. ദീർഘകാലമായി വിടാതെ പിടികൂടിയിരുന്നു പരിക്കിൽ നിന്നും മോചിതനായി എത്തിയ മാർക്കോ റൂയിസ് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗോളടിക്കുന്നത്.

ബുണ്ടസ് ലീഗയിലെ റൂയിസിന്റെ ഡോർട്ട്മുണ്ടിന് വേണ്ടിയുള്ള 95 ആം ഗോളായിരുന്നു ലെപ്‌സിഗിനെതിരെ ഉള്ളത്. കഴിഞ്ഞ വർഷം ജർമ്മൻ കപ്പ് ഫൈനലിൽ ഏറ്റ പരിക്കാണ് റൂയിസിനെ കളിക്കളത്തിൽ നിന്നും മാറ്റി നിർത്തിയത്. ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി ജർമ്മൻ കപ്പ് ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കിയെങ്കിലും മാർക്കോ റൂയിസിനു കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിന് വേണ്ടി ഇരുപതിൽ താഴെ മത്സരങ്ങളിൽ മാത്രമാണ് റൂയിസ് കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement