സെബാസ്റ്റ്യൻ ഹാളറിന് ക്യാൻസർ സ്ഥിരീകരിച്ചു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഐവറി കോസ്റ്റ് മുന്നേറ്റനിര താരം സെബാസ്റ്റ്യൻ ഹാളറിന് വൃക്ഷണത്തിൽ ക്യാൻസർ സ്ഥിരീകരിച്ചു. നേരത്തെ പരിശീലനത്തിന് ഇടയിൽ ക്ഷീണിതനായ താരത്തിന് നടത്തിയ പരിശോധനയിൽ വൃക്ഷണത്തിൽ ടൂമർ കണ്ടത്തുക ആയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ആണ് താരത്തിന് ക്യാൻസർ സ്ഥിരീകരിച്ചത്.

ക്ലബ് റെക്കോർഡ് തുകക്ക് അയാക്സിൽ നിന്നു ഡോർട്ട്മുണ്ടിൽ ഈ സീസണിൽ എത്തിയ താരത്തിന് ഇതോടെ മാസങ്ങളോളം മത്സരങ്ങൾ നഷ്ടമാകും. നല്ല ചികത്സ താരത്തിന് ലഭ്യമാക്കും എന്നും താരം സുഖം പ്രാപിക്കാൻ വലിയ സാധ്യതയുണ്ടെന്നും ഡോർട്ട്മുണ്ട് ഡയറക്ടർ വ്യക്തമാക്കി. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു താരം കളത്തിൽ തിരിച്ചു വരട്ടെ എന്നു പ്രത്യാശിക്കാം.