ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി സെർബിയൻ യുവതാരം

- Advertisement -

ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതിയിരിക്കുകയാണ് സെർബിയൻ യുവതാരം ലൂക്ക ജോവിച്. ബുണ്ടസ് ലീഗയിൽ ഒരു മത്സരത്തിൽ അഞ്ചു ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് ജോവിച്. ബുണ്ടസ് ലീഗയിലെ എട്ടാം മാച്ച് ഡേയിൽ ഫോർച്യൂണ ദാസർഡോർഫിനെ 7-1 നാണു പരാജയപ്പെടുത്തിയത്. അഞ്ചു ഗോളുകൾ പിറന്നതും ജോവിച്ചിന്റെ കാലിൽ നിന്നും തന്നെയായിരുന്നു.

നിലവിൽ ബൊറൂസിയ ഡോർട്ട്മുണ്ട് താരം പാക്കോ ആൾക്കസറിനൊപ്പം ബുണ്ടസ് ലീഗയിലെ ഗോൾ വേട്ടക്കാരിൽ മുൻപന്തിയിലാണ് ജോവിച്ചിന്റെ സ്ഥാനം. അവസാനമായി ബുണ്ടസ് ലീഗയിൽ അഞ്ചു ഗോളുകൾ അടിച്ചത് റോബർട്ട് ലെവൻഡോസ്‌കി വോൾഫ്സ്ബർഗിനെതിരെയാണ്. ജേർഡ് മുള്ളർ, യപ്പ് ഹൈങ്കിസ് , ജാർഗൻ ക്ലിൻസ്മാൻ തുടങ്ങി 15 ബുണ്ടസ് ലീഗ ലെജെന്റുകൾക്കൊപ്പമാണ് ഇരുപതുകാരനായ താരം സ്ഥാനം പിടിച്ചത്.

റെഡ്സ്റ്റാർ ബെൽഗ്രിഡിന്റെ യൂത്ത് സിസ്റ്റത്തിൽ കളിയാരംഭിച്ച ജോവിച് പിന്നീട് ബെൻഫിക്കയിൽ കളി തുടർന്നു. കഴിഞ്ഞ സീസണിലാണ് ഈഗിളിനൊപ്പം ലോണിൽ താരം എത്തിയത്. ബുണ്ടസ് ലീഗയിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ജോവിച് നേടി.

Advertisement