ലെവൻടോസ്കിയുടെ അവസാന നിമിഷ ഗോൾ : വിവാദങ്ങൾ തീരുന്നില്ല

- Advertisement -

ശനിയാഴ്ച്ച നടന്ന ബയേൺ മ്യുണിക്ക്- ഹെർത്ത ബെർലിൻ മത്സരം ലെവൻടൊസ്കിയുടെ തൊണ്ണുറ്റാറാം മിനുറ്റിലെ ഗോളിലൂടെയാണു സമനിലയിൽ പിരിഞ്ഞത്. അപ്രതീക്ഷിതമായ ഗോൾ ഹെർത്ത ആരാധകരേയും കളിക്കാരെയും ഒരു പോലെ ഞെട്ടിചിരുന്നു. മാച്ചിനു ശേഷം ബയേണിനു മാത്രം കിട്ടുന്ന ബോണസ് ആണു ഈ ഗോൾ എന്നു ഹെർത്ത കോച്ച് നേരത്തെ വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഹെർത്തയുടെ ഗോൾ കീപ്പർ ആയ ജാർസ്റ്റെയിനെ വിമർശിച്ച് ബയേണിന്റെ മാനുവൽ നുയെർ രംഗത്തു വന്നിരിക്കുകയാണ്.

അപ്രതീക്ഷിതമായ ഗോളിനു ശേഷം ജാർസ്റ്റെയിൻ ബോൾ പുറത്തേക്ക് അടിക്കുകയും സാബി അലോൺസൊയുടെ പിറകിൽ ഇടിക്കുകയും കളിക്കാർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തത് വിവാദമായിരുന്നു. എത്ര നിരാശനായാലും ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാൻ ആവില്ലെന്നാണ് നുയെർ അഭിപ്രായപ്പെട്ടത്. ലക്ഷക്കണക്കിനു ആരാധകർ ലോകമെമ്പാടും കാണുന്ന മാച്ചിൽ ഇത്തരത്തിൽ ഉള്ള പ്രതികരണങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും നുയെർ കൂട്ടിച്ചേർത്തു. അതേ സമയം ഹെർത്ത ബെർലിൻ ആരാധകർക്ക് നെരെ അശ്ലീല ആഗ്യം കാണിച്ച ബയേണിന്റെ കോച്ച് കാർലോ ആൻസെലോട്ടി വിവാദത്തെ വിളിച്ചു വരുത്തിയിരുന്നു.

പോൾ ദാർദായിയുടെ ഹെർത്ത ബെർലിൻ 25നു ഫ്രാങ്ക്ഫർട്ടിനെ നേരിടും‌.ബവേറിയന്മാരുടെ അടുത്ത മത്സരം 25നു ഹാംബെർഗർ എസ്‌ വിയോടാണു.

Advertisement