ലെവൻടോസ്കിയുടെ ഇരട്ടഗോളിൽ ബയേണിനു വിജയം

- Advertisement -

ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന മാച്ചിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി. അലിയൻസ് അറീനയിൽ ആവേശ്വോജ്ജലമായ മൽസരത്തിൽ റോബെർട്ട് ലെവൻടോസ്കി ഇരട്ട ഗോളുകളോടു കൂടി ബയേണിനു വേണ്ടി 100 ഗോളുകൾ തികച്ചു.

 

നുയെറിനെ സമർത്ഥമായി കബളിപ്പിച്ച ബ്രാനിമിർ ഹെർഗടയിലൂടെ ഫ്രാങ്ക്ഫർട്ട് സ്കോർ ബോർഡ് ഓപ്പൺ ചെയ്യണ്ടതായിരുന്നു. എന്നാൽ മാറ്റ്സ് ഹമ്മൽസിന്റെ ക്ലാസി ടാക്കിൾ ബവേറിയന്മാർക്ക് തുണയായി. ഗോളിനു വേണ്ടി ഇരു ടീമുകളും ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ ഗ്രൗണ്ടിൽ കളി കൊഴുത്തു. എന്നാൽ 38 ആം മിനുട്ടിൽ മുള്ളറിന്റെ അസിസ്റ്റിലൂടെ ലെവൻടോസ്കിയുടെ ആദ്യ ഗോൾ, ബയേൺ മുന്നിലെത്തി. ഇതോടുകൂടി ഈ സീസണിലെ മുള്ളറിന്റെ അസിസ്റ്റുകളുടെ എണ്ണം പത്തായി. മൂന്ന് മിനുട്ടുകൾക്ക് ശേഷം ഫ്രാങ്ക്ഫർട്ടിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് കോസ്റ്റ ലീഡുയർത്തി.ഡേവിഡ് അലാബയുടെ മനോഹരമായ ക്രോസ് കോസ്റ്റ ഗോളാക്കിമാറ്റി. വീണ്ടും കോസ്റ്റയുടെ ഭാഗത്ത് നിന്നും അറ്റാക്കുകൾ ഉണ്ടായെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. 55 ആം മിനുട്ടിൽ ലെവൻടോസ്കി വീണ്ടും ഫ്രാങ്ക്ഫർട്ടിന്റെ ഗോൾ വല ചലിപ്പിച്ചു.

 

 

ലെവൻടോസ്കിയുടെ അവസാന ഏഴ് മാച്ചിലെ പത്താമത്തെ ഗോൾ ആയിരുന്നത്. ഗോൾ വേട്ടയിൽ ലെവൻടോസ്കിയ്ക്ക് മുന്നിൽ ഡോർട്ട്മുണ്ടിന്റെ ഓബ്മെയാങ് മാത്രമാണുളളത്. ഈ വിജയത്തോടുകൂടി 10 പോയന്റിന്റെ ശക്തമായ ആധിപത്യം പോയന്റ് ടേബിളിൽ ഉറപ്പിക്കാൻ ആൻസലോട്ടിക്കും ബയേണിനുമായി. ലീഗയിൽ ഏകദേശം ബവേറിയന്മാർ കിരീടമുറപ്പിച്ച മട്ടാണ്. ക്യാൻസർ ബാധിതനായ ഫ്രാങ്ക് ഫർട്ടിന്റെ ക്യാപ്റ്റൻ മാർക്കോ റസ് തിരിച്ചെത്തിയ മാച്ച് കൂടിയായിരുന്നു ഇന്നലത്തേത്. പരിക്കിന്റെ പിടിയിൽ ആയിരുന്ന ബയേണിന്റെ ജെറോം ബോടാങ്ങും തിരിച്ചെത്തി.

 

Advertisement