ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ ബയേണിന് തകർപ്പൻ ജയം

റോബർട്ട് ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ ബയേൺ മ്യുണിക്കിന് ജയം. വെർഡർ ബ്രേമനെയാണ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. വെസെർ ആവേശ്വോജ്ജ്വലമായ മത്സരത്തിൽ ലെവയുടെ അവസാന ഇരുപതു മിനുട്ടിലെ നാല് മിനുട്ട് വ്യത്യാസത്തിലുള്ള ഇരട്ട ഗോളുകളാണ് ബവേറിയന്മാരുടെ വിജയമുറപ്പിച്ചത്.

തുടർച്ചയായ ആറാം കിരീടത്തിനായിറങ്ങുന്ന ബയേൺ മ്യുണിക്കിന് രണ്ടാം മത്സരത്തിലും അടിപതറിയില്ല. പരിക്ക് മൂലം വിട്ടു നിന്ന മാനുവൽ നുയർ തിരിച്ചെത്തിയപ്പോൾ റെനാറ്റോ സാഞ്ചേസ് കളത്തിലിറങ്ങിയില്ല. ആദ്യ മിനിറ്റുകളിൽ തന്നെ സമ്മർ സൈനിങ്‌ ടോളീസോയിലൂടെ ബവേറിയന്മാർ ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും ക്രോസ്സ് ബാർ വില്ലനായി. 71 ആം മിനുട്ടിൽ കിങ്‌സ്‌ലി കോമന്റെ ക്രോസ്സിനെ ബാക്ക് ഹീലുകൊണ്ട് വലയിലേക്കെത്തിച്ച് ലെവൻഡോസ്‌കി ആദ്യ ഗോൾ നേടി. നാലു മിനുട്ടിനുള്ളിൽ ബ്രെമന്റെ ഗോൾ കീപ്പറുടെ കാലിനിടയിൽ കൂടി പന്ത് പായിച്ച് ലെവൻഡോസ്‌കി ഇരട്ട പ്രഹരമേകി. ബുണ്ടസ് ലീഗയിൽ ഇനി ബയേൺ നേരിടുക ഹൊഫെൻഹെയിമിനെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതമിഴ് തലൈവാസിനെയും വീഴ്ത്തി പട്ന പൈറേറ്റ്സ്
Next articleമഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെയ്ക്ക് ജയം, അവസാന നിമിഷം ലീഡ് കൈവിട്ട് മുംബൈ