ഇരട്ട ഗോളുമായി ലെവൻഡോസ്‌കി, കരുത്തറിയിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ യപ്പ് ഹൈങ്കിസിന്റെ കീഴിൽ ബയേൺ മ്യൂണിക്ക് ജൈത്രയാത്ര തുടരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബയേൺ ഓഗ്സ്ബർഗിനെ ഇന്ന് പരാജയപ്പെടുത്തിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളുകൾ അലയൻസ് അറീനയിൽ മത്സരം ബയേണിന് അനുകൂലമാക്കി. അർട്ടൂറോ വിദാൽ മത്സരത്തിലെ ആദ്യ ഗോൾ നേടി. ബയേൺ കോച്ച് യപ്പ് ഹൈങ്കിസിന്റെ കോച്ചായും കളിക്കാരനായും 500 മത്തെ ബുണ്ടസ് ലീഗ വിജയം ആയിരുന്നു ഇന്നത്തേത്. ജോഷ്വാ കിമ്മിഷിന്റെ അമ്പതാമത്തെ വിജയവും(62 Games).

ഒരു അട്ടിമറിക്ക് ഒരുങ്ങിയാണ് അലയൻസ് അറീനയിലേക്ക് ഓഗ്സ്ബർഗ് എത്തിയത്. കോമനും മുള്ളറും ഇല്ലാത്ത മത്സരത്തിൽ ഏറെക്കാലം പരിക്കിന്റെ പിടിയിൽ ആയിരുന്ന ഹുവാൻ ബെർനാട്ട് ടീമിൽ തിരിച്ചെത്തി. ബ്ലോണ്ട് ലുക്കിൽ കളത്തിൽ ഇറങ്ങിയ ലെവൻഡോസ്‌കി ഓഗ്സ്ബർഗിനെതിരെയുള്ള മത്സരങ്ങളിലെ പതിവ് ഇത്തവണയും തെറ്റിച്ചില്ല. കഴിഞ്ഞ സീസണിൽ ഹാട്രിക്ക് ആയിരുന്നത് ഇത്തവണ ഇരട്ട ഗോളിൽ ഒതുങ്ങി. 31 ആം മിനുട്ടിൽ അർട്ടൂറോ വിദാൽ ആണ് ബയേണിന്റെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിക്ക് മുൻപേ ലെവൻഡോസ്‌കി അത് രണ്ടായി ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കിമ്മിഷിന്റെ മനോഹരമായ ക്രോസ്സ് ലെവൻഡോസ്‌കി ഗോളാക്കി മാറ്റി. ഈ വിജയത്തോടു കൂടി രണ്ടാം സ്ഥാനക്കാരായ ലെപ്‌സിഗിനെക്കാളും ആറു പോയന്റ് മുൻപിലാണ് ആദ്യ സ്ഥാനക്കാരായ ബയേൺ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെൽസി കുതിപ്പ് തുടരുന്നു, വെസ്റ്റ് ബ്രോമിനെതിരെ വമ്പൻ ജയം
Next articleസുവാരസിന് ഇരട്ട ഗോൾ, ല ലീഗെയിൽ ബാഴ്സ കുതിപ്പ് തുടരുന്നു