ഹൃദയത്തിൽ എന്നും ബയേൺ ഉണ്ടാവും, എല്ലാവരോടും നന്ദി പറഞ്ഞു ബയേണിനോട് യാത്ര പറഞ്ഞു ലെവൻഡോവ്സ്കി

ബയേണിൽ നിന്നു ബാഴ്‌സലോണയിലേക്ക് ചേക്കേറുന്ന പോളണ്ട് മുന്നേറ്റനിര താരം റോബർട്ട് ലെവൻഡോവ്സ്കി ബയേണിനോട് യാത്ര പറഞ്ഞു. തന്റെ സഹതാരങ്ങളോടും, ക്ലബ് മാനേജ്‌മെന്റ്, ജീവനക്കാർ പിന്തുണ നൽകി ബയേണിൽ കിരീടങ്ങൾ നേടാൻ കാരണം ആയവർ എല്ലാവർക്കും താരം നന്ദി രേഖപ്പെടുത്തി. നേട്ടങ്ങളിൽ താൻ എന്നും അഭിമാനം കൊള്ളുന്നത് ആയും താരം കുറിച്ചു.

ആരാധകർ ആണ് ക്ലബിനെ പ്രധാനപ്പെട്ടത് ആക്കുതെന്നു പറഞ്ഞ ലെവൻഡോവ്സ്കി ആരാധകരോട് തന്റെ നന്ദിയും രേഖപ്പെടുത്തി. ബയേണിൽ ചിലവഴിച്ച 8 കൊല്ലവും ഒരുപാട് സന്തോഷവും അഭിമാനവും പകർന്ന ദിനങ്ങൾ ആണ് എന്ന് പറഞ്ഞ ലെവൻഡോവ്സ്കി തന്റെ ഹൃദയത്തിൽ എന്നും ബയേൺ ഉണ്ടാവും എന്നും കുറിച്ചു.