ലെവൻഡോസ്കിക്ക് ബുണ്ടസ് ലീഗയിൽ 33 ഗോളുകൾ, വിജയം തുടർന്ന് ബയേൺ

ബുണ്ടസ് ലീഗ കിരീടം ഉറപ്പിച്ചിട്ടും അടങ്ങാതെ ടീമുകളെ തകർത്തു മുന്നേറുകയാണ് ബയേൺ മ്യൂണിച്. ഇന്ന് ബുണ്ടസ് ലീഗയിൽ നടന്ന മത്സരത്തിൽ ഫ്രെയർബർഗിനെ നേരിട്ട ബയേൺ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ 37 മിനുട്ടിൽ തന്നെ മൂന്ന് ഗോളുകൾ നേടാൻ ബയേണായിരുന്നു. രണ്ട് ഗോളുകളുമായി ലെവൻഡോസ്കി തന്നെയാണ് ഇന്നും തിളങ്ങിയത്. 24, 37 മിനുട്ടുകളിൽ ആയിരുന്നു ലെവൻഡോസ്കിയുടെ ഗോളുകൾ.

കിമ്മിച്ചും ഇന്ന് ബയേണു വേണ്ടി ഗോൾ നേടി. ഇന്നത്തെ ഗോളുകളോടെ ലെവൻഡോസ്കിക്ക് ബുണ്ടസ് ലീഗയിൽ 33 ഗോളുകളായി. തന്റെ കരിയറിൽ ആദ്യമായാണ് ലെവൻഡോസ്കി ലീഗിൽ ഒരു സീസണിൽ ഇത്രയും ഗോളുകൾ അടിക്കുന്നത്. ഒരു ഗോൾ കൂടെ ലീഗ് നേടിയാൽ ലെവൻഡോസ്കിക്ക് ബുണ്ടസ് ലീഗയിൽ റെക്കോർഡ് ഇടാം.1976-77 സീസണിൽ ഡരെറ്റ് മുള്ളർ നേടിയ 34 ഗോളുകൾക്ക് ഒപ്പം എത്താൻ ലെവൻഡോസ്കി അടുത്ത കളിയിൽ ഗോൾ നേടിയാൽ സാധിക്കും. ജൂൺ 27ന് വോൾസ്ബർഗിന് എതിരെയാണ് ബയേണിന്റെ ലീഗിലെ അവസാന മത്സരം. കഴിഞ്ഞ മത്സരത്തോടെ തന്നെ ബയേൺ ബുണ്ട്സ് ലീഗ കിരീടം ഉറപ്പിച്ചിരുന്നു.

Exit mobile version