തുടർച്ചയായ അഞ്ചാം സീസണിലും 40 ഗോളുകൾ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മ്യൂണിച്ച് സ്ട്രൈക്കർ ലെവൻഡോസ്കി ഇന്നലെ യൂണിയൻ ബെർലിനെതിരെ നേടിയ പെനാൾട്ടി ഗോളോടെ ഈ സീസണിൽ 40 ഗോളിൽ എത്തിയിരിക്കുകയാണ്. ഈ സീസണിൽ 40 ഗോളുകൾ നേടിയപ്പോൾ റൊണാൾഡോയും മെസ്സിയും മാത്രം നേടിയിട്ടുള്ള ഒരു നേട്ടത്തിനൊപ്പം ലെവൻഡോസ്കിയും എത്തി. തുടർച്ചയായ അഞ്ചു സീസണുകളിൽ നാലപ്പതോ അതിലധികമോ ഗോൾ നേടുക എന്ന അപൂർവ്വ നേട്ടം.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മാത്രമാണ് ഇങ്ങനെ ഒരു നേട്ടം മുമ്പ് സ്വന്തമാക്കിയിട്ടുള്ളത്. ഈ സീസണിൽ ഇതുവരെ വെറും 34 മത്സരങ്ങളിൽ നിന്നാണ് ലെവൻഡോസ്കി ഈ നേട്ടത്തിൽ എത്തിയത്. ഇനിയും സീസണിൽ 10ൽ അധികം മത്സരങ്ങൾ ബാക്കി ഉള്ളതിനാൽ തന്റെ ഗോൾ നേട്ടം 50നും മുകളിൽ ഉയർത്തലാണ് ഇപ്പോൾ പോളിഷ് താരത്തിന്റെ ലക്ഷ്യം.

അവസാന അഞ്ചു സീസണിൽ ലവൻഡോസ്കിയുടെ ഗോളുകൾ;

15-16 | 42 in 51 apps
16-17 | 43 in 47 apps
17-18 | 41 in 48 apps
18-19 | 40 in 47 apps
19-20 | 40 in 34 apps