ബുണ്ടസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയി ഫ്ലോറിയൻ വിർറ്റ്സ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയി ബയേർ ലെവർകുസന്റെ ഫ്ലോറിയൻ വിർറ്റ്സ്. ബയേണിനു എതിരായ 4-2 നു തോറ്റ മത്സരത്തിൽ ലെവർകുസന്റെ ഗോൾ നേടിയതോടെ ആണ് യുവതാരം ഈ റെക്കോർഡിനു അർഹനായത്. കൂടാതെ ബുണ്ടസ് ലീഗിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം, ലെവർകുസനു വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകൾ കൂടി യുവ ജർമ്മൻ താരം സ്വന്തമാക്കി.

വെറും 17 വയസ്സും 1 മാസവും 3 ദിവസവും ആണ് ഗോൾ നേടുമ്പോൾ താരത്തിന്റെ പ്രായം. മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരമായ തുർക്കി താരം നൂരി സാഹിന്റെ റെക്കോർഡ് ആണ് യുവതാരം മറികടന്നത്. ഏതാണ്ട് 15 വർഷത്തോളം നീണ്ടു നിന്ന റെക്കോർഡ് ആണ് ഫ്ലോറിയൻ പഴയ കഥ ആക്കിയത്. 2005 ൽ 17 വയസ്സും 2 മാസവും പ്രായമുള്ളപ്പോൾ ആയിരുന്നു ഡോർട്ട്മുണ്ടിന് ആയി സാഹിന്റെ ഗോൾ. ലെവർകുസനിൽ കായ് ഹാവർട്ട്സിന്റെ റെക്കോർഡ് ആണ് ഫ്ലോറിയൻ മറികടന്നത്. ലെവർകുസൻ അക്കാദമിയിൽ വളർന്ന ഫ്ലോറിയന്റെ സഹോദരി ജൂലിയാനെ ലെവർകുസൻ വനിത ടീമിലെ അംഗം കൂടിയാണ്.