കോച്ചിനെ പുറത്താക്കി ലെവർകൂസൻ, ടൈഫൂൻ കോർകുട് പുതിയ കോച്ച് ആവും

- Advertisement -

ബുണ്ടസ് ലീഗയിലെ തുടർച്ചയായ മൂന്ന് പരാജങ്ങൾക്കൊടുവിൽ ബയേർ ലെവർകൂസൻ കോച്ചായ റോജെർ ഷ്മിഡിനെ പുറത്താക്കി. ഡോർട്ട്മുണ്ടിനെതിരെ 6-2ന്റെ ദയനീയ പരാജയമേറ്റുവാങ്ങിയതാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിന്റെ പിന്നിൽ. തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാനായി കളി ആരംഭിച്ച ലെവെർകൂസന് ഈ സീസണിൽ പിഴച്ചു. തോൽവിയേറ്റ് വാങ്ങിയ മൂന്ന് കളികളിൽ 12 ഗോളുകളാണ് ലെവെർകൂസൻ വഴങ്ങിയത്. 2019വരെ കോൺട്രാക്ട് ഉണ്ടായിരുന്ന ഷ്മിഡ് ബുണ്ടസ് ലീഗയിൽ ഈ സീസണിൽ പുറത്താക്കപ്പെട്ട 9മത്തെ കോച്ചാണ്.

42കാരനായ ടൈഫൂൻ കോർകുട് ബയേർ ലെവെർകൂസന്റെ പുതിയ കോച്ചാവും. നിലവിൽ രണ്ടാം ഡിവിഷനിൽ കോച്ചായിരിക്കുന്ന ബുണ്ടസ് ലീഗയിൽ അപരിചിതനല്ല. ഹന്നോവറിനേയും കൈസർലാന്റേണിനെയും പരിശീലിപ്പിച്ചിരുന്നു. ഈ സീസണിന്റെ അവസാനം വരെ ആണ് കോർകുടിന്റെ കോൺട്രാക്റ്റ്. അടുത്ത സീസണിലും കോർകുട് തുടരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ക്ലബ് ഡയറക്ടർ റൂഡി വോളർ പറഞ്ഞു.

 

Advertisement