ബെയ്‌ലിക്ക് ആദ്യ ഗോൾ, ഷാൽകെ ലെവർകൂസൻ മത്സരം സമനിലയിൽ

ബുണ്ടസ് ലീഗയിൽ ഷാൽകെ ബയേർ ലെവർകൂസൻ മത്സരം സമനിലയിൽ പിരിഞ്ഞു. ഓരോ ഗോൾ വീതമടിച്ചാണ് വെൽറ്റിൻസ് അറീനയിൽ നിന്നും ഇരു ടീമുകളും പിരിഞ്ഞത്. പുതിയ കോച്ചുകളുടെ കീഴിൽ സീസൺ ആരംഭിച്ച ഇരു ടീമുകളും ബുണ്ടസ് ലീഗയിൽ പൂർണമായും മുൻകാലത്തെ ഫോമിലേക്കുയന്നിട്ടില്ല. യൂറോപ്പിലെ ജർമ്മൻ പ്രതീക്ഷകളായ ഇരു ടീമുകളുടെയും ഫോമില്ലായ്മ ജർമ്മൻ ആരാധകരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ലെവർകൂസനായിരുന്നു മുൻതൂക്കമെങ്കിലും പിന്നീട് ഷാൽകെ കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു. മുപ്പത്തിനാലാം മിനുട്ടിലെ തകർപ്പൻ കർളിങ് ഫ്രീകിക്കിലൂടെ ലിയോൺ ഗോരെടസ്ക ഷാൽകെയുടെ ആദ്യ ഗോൾ നേടി. സമനിലയ്ക്കായി രണ്ടാം പകുതി വരെ കാത്തുനിൽകേണ്ടി വന്നു ലെവർകൂസന്. 20 കാരനായ ലെവർകൂസൻറെ ജമൈക്കൻ വിങ്ങർ ലിയോൺ ബെയ്‌ലിയാണ് ലിവർ കൂസൻറെ സമനില ഗോൾ നേടിയത്. 20 മില്യൺ യൂറോയ്ക്കാണ് ബെൽജിയൻ ലീഗിൽ നിന്നും യൂണൈറ്റഡിന്റേയും ചെൽസിയുടെയും നോട്ടപ്പുള്ളിയായ താരത്തെ ലെവർകൂസൻ സ്വന്തമാക്കിക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്നെങ്കിലും ഒരു ഗോളടിക്കാമെന്ന മോഹവുമായി ക്രിസ്റ്റൽ പാലസ് ചുവന്ന ചെകുത്താന്മാർക്കെതിരെ
Next articleടീം ഫോട്ടോയിൽ വീണ്ടും ബാഴ്സലോണ മാതൃക