റെഡ്ബുൾ ലെപ്‌സിഗിന് സമനില

ബുണ്ടസ് ലീഗയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും റെഡ്ബുൾ ലെപ്‌സിഗിന് ജയമില്ല. ഈ സീസണിൽ പ്രമോഷൻ നേടി ബുണ്ടസ് ലീഗയിൽ എത്തിയ ഫോർച്യുന ദാസെൽഡോർഫ് സമനിലയിൽ കുരുക്കി. ഓരോ ഗോള് വീതമടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. ഫോർച്യുനയ്ക്ക് വേണ്ടി മതിയാസ്‌ സിമ്മർമാനും ലെപ്‌സിഗിന് വേണ്ടി ജീൻ കെവിൻ ഓഗസ്റ്റെയിനും ഗോളടിച്ചു.

ഈ സമനിലയോടെ ലീഗിൽ പതിനാലാം സ്ഥാനത്താണ് ലെപ്‌സിഗ്. ബുണ്ടസ് ലീഗയിലെ കറുത്ത കുതിരകളാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന ലെപ്‌സിഗിന്റെ തുടർച്ചയായ മോശം പ്രകടനമാണിത്. ബുണ്ടസ് ലീഗ്‌ അരങ്ങേറ്റത്തിൽ തന്നെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് കൊണ്ട് രണ്ടാമതായി ലീഗ് ഫിനിഷ് ചെയ്യാനവർക്ക് സാധിച്ചിരുന്നു. ആദ്യ സീസണിൽ തന്നെ യൂരപ്പയാണ് യോഗ്യതയും ടീമിന് ലഭിച്ചിരുന്നു. ലീഗിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് ലെപ്‌സിഗിനെ പരാജയപ്പെടുത്തിയത്.

Exit mobile version