ലെപ്‌സിഗിനെ അട്ടിമറിച്ച് ഹൊഫെൻഹെയിം

- Advertisement -

ആർബി ലെപ്‌സിഗിനെ പരാജയപ്പെടുത്തി ഹോഫൻഹെയിം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഹൊഫെൻഹെയിം ലെപ്‌സിഗിനെ അട്ടിമറിച്ചത്. മാർക്ക് ഊതിന്റെ ഇരട്ട ഗോളുകളും സെർജ് ഗ്നാബ്രി, റുപ്പ്, കടെറാബൈക് എന്നിവരാണ് ഹൊഫെൻഹെയിമിനു വേണ്ടി ഗോളടിച്ചത്. ഉപമേകാനോ ആണ് ലെപ്‌സിഗിന്റെ ആശ്വാസ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ വഴങ്ങിയ ലെപ്‌സിഗ് രണ്ടാം പകുതി പത്തുപേരുമായാണ് കളിച്ചത്. 47 ആം മിനുട്ടിൽ എമിൽ ഫോഴ്‌സ്‌ബർഗ് ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയി. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള വാശിയേറിയ മത്സരത്തിൽ ലെപ്‌സിഗിനെ കടത്തി വെട്ടിയിരിക്കുകയാണ് ജൂലിയൻ നൈഗെൽസ്മാനും ഹോഫൻഹെയിമും. മൂന്ന് കളികൾ ബാക്കി നിൽക്കെ 49 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഹോഫൻഹെയിം. 47 പോയിന്റുമായി ആറാം സ്ഥാനത്താണ് ലെപ്സിഗ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement