ലാർസ് ലൂക്കാസ് മെയ് – 2000 ൽ ജനിച്ച ബയേണിന്റെ ആദ്യ താരം

- Advertisement -

ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വേണ്ടി ലാർസ് ലൂക്കാസ് മെയ് ഇന്നലെ അരങ്ങേറ്റം കുറിച്ചു. 2000 ൽ ജനിച്ച് ബയേൺ ടീമിലെത്തുന്ന ആദ്യ താരമാണ് 18 കാരനായ ലാർസ് ലൂക്കാസ് മെയ്. ബയേണിന്റെ U19 ക്യാപ്റ്റനായ ലൂക്കാസ് സീനിയർ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ താരമാണ്. ചാമ്പ്യസ് ലീഗ് സെമിക്ക് മുൻപായി ഒട്ടേറെ താരങ്ങളെ കോച്ച് യപ്പ് ഹൈങ്കിസ് ബെഞ്ചിലിരുത്തിയപ്പോളാണ് ഈ പ്രതിരോധ താരത്തിന് അവസരമൊരുങ്ങിയത്.

ബുണ്ടസ് ലീഗയിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബയേൺ ഹാന്നോവറിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ ബുണ്ടസ് ലീഗയിൽ അരങ്ങേറാൻ ലാർസ് ലൂക്കാസ് മെയ്ക്ക് സാധിച്ചു. ബയേണിന് വേണ്ടി വേണ്ടി തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയും സെബാസ്റ്റ്യൻ റൂഡിയും ഗോളടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement