കീറ്റയും വെർണറും തിളങ്ങി, ലെപ്സിഗിന് ജയം

നാബി കീറ്റയും ടിമോ വെർണറും അരങ്ങ് തകർത്തു. ബുണ്ടസ് ലീഗയിൽ ആർബി ലെപ്സിഗ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഹാംബർഗ് എസ്‌വിയെ പരാജയപ്പെടുത്തി. VAR വീണ്ടും ഇടപെട്ട മത്സരത്തിൽ ലെപ്സിഗിന് അനുകൂലമായി ലഭിച്ചൊരു പെനാൽറ്റി ആണ് ഇല്ലാതെ ആയത്. കഴിഞ്ഞ വർഷത്തെ പടക്കുതിരകൾ വീണ്ടും തിരിച്ചു വന്നു. നാബി കീറ്റയും ടിമോ വെർണറും ഫോമിലേക്ക് തിരിച്ചെത്തിയത് ലെപ്സിഗിന് ഗുണം ചെയ്യുമെന്നത് ഉറപ്പാണ്‌.

ആദ്യ പകുതിയിൽ ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ഗോൾ രഹിതമായിരുന്നു. ടീമോ വെർണർ ബോക്സിൽ വീണപ്പോൾ ലഭിച്ച പെനാൽറ്റി VAR ഇടപെട്ട് ഒഴിവാക്കി. 66 മിനുറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. ഫ്രീ കിക്കിൽ ലഭിച്ച പന്ത് ഒരു തകർപ്പൻ ഷോട്ടിലൂടെ കീറ്റ ഗോളാക്കി മാറ്റി. അധികം വൈകാതെ ടിമോ വെർണർ ലെപ്സിഗിന്റെ രണ്ടാം ഗോൾ നേടി. ഒറ്റയ്ക്ക് ഹാംബർഗിന്റെ ഗോൾ മുഖത്തേക്ക് പന്തുമായി കുതിച്ച വെർണറിനെ തടയാൻ ഹാംബർഗിന്റെ പ്രതിരോധത്തിനായില്ല.
ഹാംബർഗ് എസ്‌വിയുടെ സീസണിലെ ആദ്യ പരാജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial