കെവിൻ കാംപെൽ ലെപ്‌സിഗിലേക്ക്

സ്ലോവേനിയൻ താരം കെവിൻ കാംപെല്ലിനെ ആർബി ലെപ്‌സിഗ് സ്വന്തമാക്കി. ബുണ്ടസ് ലീഗയിലെ തന്നെ ക്ലബ്ബായ ബയേർ ലെവർകുസനിൽ നിന്നുമാണ് മിഡ്ഫീൽഡറെ റെഡ് ബുൾ ടീം സ്വന്തമാക്കിയത്. 20 മില്യൺ യൂറോയോളം ചെലവിട്ടാണ് റാൽഫ് ഹാസൻഹുട്ടിൽ കാംപെല്ലിനെ ടീമിലേക്കെത്തിച്ചത്. ബയേർ ലെവർകുസന്റെ അക്കാദമി പ്രോഡക്ട് ആയ കാംപെൽ നാല് വർഷത്തെ കരാറിലാണെത്തുന്നത്. ലിവർപൂളിലേക്ക്അടുത്ത സീസണിൽ നാബി കീറ്റ പോവാൻ ഇരിക്കെയാണ് കാംപെല്ലിന്റെ ലെപ്‌സിഗിലേക്കുള്ള വരവ് എന്നത് ശ്രദ്ദേയമാണ്. 26 കാരനായ കാംപെല്ലിന്റെ വരവോടെ ലെപ്‌സിഗിന്റെ മധ്യനിരകൂടുതൽ കരുത്താർജിക്കും.

ഡോർട്മുണ്ടിലൂടെ ബുണ്ടസ് ലീഗയിൽ അരങ്ങേറ്റം കുറിച്ച കാംപെൽ റെഡ് ബുള്ളിന്റെ ആസ്ട്രിയൻ ലീഗ് ക്ലബ്ബായ സാൽസ്ബർഗിന് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും ഏറ്റവും മികച്ച യുവതാരങ്ങളാണ് സാൽസ്ബർഗിൽ കാംപെല്ലിനൊപ്പം ഉണ്ടായിരുന്നത്. സാദിയോ മാനെ,നാബി കീറ്റ,ജോനാഥൻ സോറിയാനോ എന്നിവർ. രണ്ടു വട്ടം ആസ്ട്രിയൻ കിരീടം ഏറ്റുവാങ്ങിയ കാംപെൽ ഇത്തവണ ലെപ്‌സിഗിനോടൊപ്പം ആദ്യമായി ചാമ്പ്യൻസ് ലീഗിനിറങ്ങും. കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിൽ അരങ്ങേറ്റം കുറിച്ച് രണ്ടാം സ്ഥാനം സ്വന്തമാക്കിയ ലെപ്‌സിഗിന് യൂറോപ്പിൽ കണിപ്പോരാട്ടമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബോൾട്ടൻ ഇതിഹാസ ഗോൾകീപ്പർ ജാസ്കലൈനൻ എടികെ കൊൽക്കത്തയിൽ
Next articleസോംബീര്‍ തിളങ്ങി, ടൈറ്റന്‍സിനു വിജയം