ക്ലാസിക് ചിപ്പ് ഫിനിഷിലൂടെ കഗാവ ഒരു ജർമ്മൻ റെക്കോർഡിലേക്ക്

ഡോർട്ട്മുണ്ട് താരം ഷിൻചി കഗാവ ഇന്നലെ നേടിയ ഗോളോടെ റെക്കോർഡ് ബുക്കിലേക്ക്. ബുണ്ടസ് ലീഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജപ്പാൻ താരം എന്ന റെക്കോർഡാണ് ഇന്നലെ കഗാവ കുറിച്ചത്. ഓഗ്സ്ബിനെതിരെ കണ്ണഞ്ചിപ്പിക്കുന്ന ചിപ് ഗോളിലൂടെ ആയിരുന്നു കഗാവ റെക്കോർഡ് കുറിച്ചത്.

ഇന്നലെ നേടിയ ഗോളോടെ ജെർമൻ ലീഗിൽ 38 ഗോളുകളായി കഗാവയ്ക്ക്. 37 ഗോളുകൾ നേടിയ ഒകസാകിയെ ആണ് കഗാവ മറികടന്നത്. ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയ്ക്ക് വേണ്ടിയാണ് ഒകസാക്കി കളിക്കുന്നത്. 2010ൽ ഡോർട്മെന്റിൽ എത്തിയ കഗാവ 2012 മുതൽ 2014 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഏകനായി അജയ് താക്കൂര്‍, ജയ്പൂരിനെതിരെ ജയം സ്വന്തമാക്കാനാകാതെ തലൈവാസ്
Next articleകാരുണ്യ സൗത്ത് ഇന്ത്യൻ ഫുട്ബോൾ കിരീടം അരീക്കോട് സുല്ലമുസ്സലാം കോളേജിന്