ഡോർട്ട്മുണ്ട് താരത്തിന്റെ ടെസ്റ്റിമോണിയൽ മാച്ചിനിറങ്ങാൻ ക്ളോപ്പ്

- Advertisement -

ബൊറൂസിയ ഡോർട്ട്മുണ്ട് താരം റോമൻ വെയിഡിൻഫെല്ലേറിന്റെ റെസ്റ്റിമോണിയൽ മാച്ചിൽ ലിവർപൂൾ കോച്ച് ജാർഗൻ ക്ളോപ്പ് പങ്കെടുക്കും. ഡോർട്ട്മുണ്ട് ട്വിറ്ററിൽ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ഈ കാര്യം സ്ഥിതികരിച്ചത്. 2017/18 സീസണിനൊടുവിലാണ് റോമൻ വെയിഡിൻഫെല്ലേർ വിരമിച്ചത്. പതിനാറു വർഷത്തോളം ഡോർട്ട്മുണ്ടിന് വേണ്ടി ഗ്ലൗസണിഞ്ഞ റോമൻ 349 ബുണ്ടസ് ലീഗ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ക്ളോപ്പിന്റെ കീഴിൽ ഏഴു വർഷത്തോളം റോമൻ കളിച്ചു.

ക്ളോപ്പിന്റെ കീഴിൽ റോമന് സംഘവും രണ്ടു ബുണ്ടസ് ലീഗ കിരീടങ്ങളും ഒരു ജർമ്മൻ കപ്പും യുവേഫ ചാമ്പ്യൻസ് ലീഗ് റണ്ണേഴ്‌സ് അപ്പുമായിരുന്നു. 2014 ലോകകപ്പുയർത്തിയ ജർമ്മൻ ടീമിൽ അംഗമായിരുന്നു റോമൻ വെയിഡിൻഫെല്ലർ. സൂപ്പർ താരം മാനുവൽ ന്യൂയറിന് പിന്നിൽ റിസർവ് ഗോളിയായിട്ടായിരുന്നു റോമൻ വെയിഡിൻഫെല്ലർ ബ്രസീലിൽ എത്തിയത്. ജർമ്മനിക്ക് വേണ്ടി ലോകകപ്പിൽ ഒരു മത്സരം പോലും താരം കളിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement