ജൂലിയൻ ബ്രാൻഡ് 2021 വരെ ബയേർ ലെവർകൂസനിൽ തുടരും

- Advertisement -

ജർമ്മനിയുടെ കോൺഫെഡറേഷൻ കപ്പ് ജേതാവ് ജൂലിയൻ ബ്രാൻഡ് ബയേർ ലെവർകൂസനുമായുള്ള കരാർ പുതുക്കി. 2021 വരെ താരം ക്ലബ്ബിൽ തുടരും. ലെവർകൂസൻ ആരാധകരെയും ബുണ്ടസ് ലീഗയെയും ഒരു പോലെ ഞെട്ടിച്ച് കൊണ്ടാണ് ക്ലബ് തീരുമാനം പുറത്തുവിട്ടത്. ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കുമായി ജൂലിയൻ ബ്രാൻഡ് കരാറിൽ ഏർപ്പെടുമെന്ന തരത്തിലുള്ള ഒട്ടേറെ വാർത്തകൾ പ്രചരിച്ചിരുന്നു. ബുണ്ടസ് ലീഗയിൽ അഞ്ചാം സ്ഥാനത്തുള്ള ലെവർകൂസൻ ജർമ്മൻ കപ്പിന്റെ സെമിയിലും കടന്നിരുന്നു.

2014 ലാണ് വോൾഫ്‌സിൽ നിന്നും ജൂലിയൻ ബ്രാൻഡ് ലെവർകൂസനിൽ എത്തുന്നത്. 165 മത്സരങ്ങളിൽ 24 ഗോളുകളും 25 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ 15 ഗോളുകളിൽ ജൂലിയൻ ബ്രാൻഡ് നേരിട്ട് പങ്കാളിയായിട്ടുണ്ട്. 2016 ഒളിംപിക്സിൽ ജർമ്മനിയെ വെള്ളിമെഡലിലേക്ക് നയിച്ചതിൽ പ്രധാന പങ്ക് ജൂലിയൻ ബ്രാന്ഡിന്റെതായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement