കിമ്മിച്ച് 2023 വരെ ബയേണിൽ തുടരും

ജെർമൻ ഇന്റർനാഷണൽ താരം ജോഷുവാ കിമ്മിച്ച് ബയേൺ മ്യൂണിച്ചുമായി കരാർ പുതുക്കി. 2023വരെ ബയേണിൽ തുടരുന്നതാണ് കിമ്മിച്ചിന്റെ പുതിയ കരാർ. ഫിലിപ്പ് ലാമിനെ പോലെ ബയേണിന്റെ റൈറ്റ് ബാക്ക് പൊസിഷൻ നീണ്ട കാലത്തേക്ക് കിമ്മിച്ചും സ്വന്തമാക്കി വെക്കും എന്നാണ് പുതിയ കരാർ സൂചിപ്പിക്കുന്നത്.

23കാരനായ കിമ്മിച്ച് ഈ‌ സീസണിൽ 33 മത്സരങ്ങളിൽ ബയേണായി ബൂട്ടു കെട്ടി. 6 അസിസ്റ്റുകളും താരം ഈ‌ സീസണിൽ ഒരുക്കിയിട്ടുണ്ട്. കരാർ ഇത്ര നേരത്തെ പുതുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കിമ്മിച്ച് പറഞ്ഞു. ക്ലബിന് തന്നിലുള്ള വിശ്വാസമാണ് ഈ കരാർ കാണിക്കുന്നത് എന്നും അതിൽ അഭിമാനമുണ്ടെന്നും കിമ്മിച്ച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, ലഞ്ചിനു തൊട്ട് മുമ്പ് ബാന്‍ക്രോഫ്ടിന്റെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടം
Next articleഹീറ്റില്‍ കളിക്കാന്‍ തയ്യാറായി ജെയിംസ് പാറ്റിന്‍സണ്‍