റയൽ ബെഞ്ചിന് വിട, ഏവരെയും ഞെട്ടിച്ച് ഹാമെസ് റോഡ്രിഗസ് ബയേണിൽ

- Advertisement -

ഏവരെയും ഞെട്ടിച്ച് റയൽ മാഡ്രിഡ് സൂപ്പർ താരം ഹാമെസ് റോഡ്രിഗസ് ബയേൺ മ്യൂണിക്കിൽ. രണ്ട് വർഷത്തെ ലോണിലാണ് റോഡ്രിഗസ് അലയൻസ് അറീനയിലേക്കെത്തുന്നത്.  മുൻപ് ചെൽസിയിലേക്കും മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും താരം ചേക്കേറുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഏവരെയും ഞെട്ടിച്ച് കൊണ്ട് താരം ബയേൺ മ്യൂണിക്കിൽ എത്തുകയായിരുന്നു.

ഡാനി സെബല്ലോസ് റയൽ മാഡ്രിഡുമായി കരാറിലെത്തിയതോടെയാണ് ഇതുവരെ റയൽ മാഡ്രിഡ് ബെഞ്ചിലായിരുന്ന റോഡ്രിഗസിന്റെ നില കൂടുതൽ പരുങ്ങലിലാക്കിയത്.

2014ൽ ആൻസലോട്ടി റയലിന്റെ കോച്ചായിരുന്ന സമയത്താണ് മൊണാക്കോയിൽ നിന്നും  75 മില്യൺ യൂറോക്കു റോഡ്രിഗസ് റയലിൽ എത്തുന്നത്. ആഴ്‌സണൽ താരം അലക്സിസ് സാഞ്ചസിനെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും അത് നടക്കാത്തതിനെ തുടർന്നാണ് ബയേൺ റോഡ്രിഗസിനെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്.

ആൻസലോട്ടിയുടെ ഇഷ്ടതാരമായിരുന്ന ഹാമെസ് റോഡ്രിഗസ് പ്രീമിയർ ലീഗിലേക്ക് പോലുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഒടുവിൽ ബുണ്ടസ് ലീഗയിലേക്കെത്തുകയായിരുന്നു. കാർലോ അൻസലോട്ടിക്ക് കീഴിൽ റയൽ മാഡ്രിഡിൽ ഒരു വർഷം കളിച്ച പരിചയവും താരത്തെ സ്വന്തമാക്കുന്നതിനു തുണയായി. ആൻസലോട്ടിയുടെ കീഴിൽ മികച്ച പ്രകടനം കാഴച്ചവെച്ച ഹാമെസ് റോഡ്രിഗസ് സിദാൻ വന്നപ്പോൾ തഴയപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement