ഹാമിഷ് റോഡ്രിഗസ് ബയേണിൽ തുടരണമോ എന്നത് പരിശീലകൻ തീരുമാനിക്കും

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ ഹാമിഷ് റോഡ്രിഗസിന്റെ ഭാവി തീരുമാനിക്കുക പരിശീലകൻ നിക്കോ കോവച്ച്‌. ക്ലബ്ബ് പ്രസിഡണ്ട് ഊലി ഹോനെസാണ് ഹാമിഷ് റോഡ്രിഗസിന്റെ ട്രാൻസ്ഫെറിനെ കുറിച്ച് പ്രതികരണം നടത്തിയത്. റയൽ മാഡ്രിഡിലേക്ക് റോഡ്രിഗസിന്റെ മടങ്ങിവരവ് ഉണ്ടാകുമെന്നുള്ള വാർത്തകൾ പുറത്ത് വരുന്നതിനു പിന്നാലെയാണ് ബയേൺ പ്രസിഡണ്ട് ഇത്തരമൊരു പ്രസ്താവ നടത്തിയത്.

2017 ലാണ് രണ്ടു വർഷത്തെ കരാറിൽ 27 കാരനായ ഹാമിഷ് റോഡ്രിഗസ് ബയേണിൽ എത്തുന്നത്. ആൻസലോട്ടി പരിശീലകനായിരുന്നപ്പോൾ റോഡ്രിഗസ് ബയേണിൽ എത്തുന്നത്. ആൻസലോട്ടിയുടെ പുറത്താകലിന് ശേഷം വന്ന ജർമ്മൻ ലെജൻഡ് യപ്പ് ഹൈങ്കിസിനു കീഴിൽ മികച്ച പ്രകടനമാണ് ഹാമിഷ് റോഡ്രിഗസ് പുറത്തെടുത്തത്. 42 മില്യൺ യൂറോയുടെ ബൈ ബാക്ക് ക്ലോസാണ് റോഡ്രിഗസിനെ സ്വന്തമാക്കാൻ ബയേൺ ട്രിഗർ ചെയ്യേണ്ടത്. നിക്കോ കൊവാച്ചിന് ഹാമിഷ് റോഡ്രിഗസിനെ ആവശ്യമുണ്ടെങ്കിൽ 42 മില്യൺ ചിലവഴിക്കാനും ബയേൺ തയ്യാറാണെന്നും ഹോനെസ് കൂട്ടിച്ചേർത്തു.

Previous article“ബ്രസീലിയൻ ടീമിൽ കളിക്കാൻ പക്വെറ്റ എന്ത് കൊണ്ടും യോഗ്യൻ”
Next articleമാപ്പ് പറഞ്ഞ് കെപ്പ, പക്ഷെ ചെൽസി പിഴയിട്ടു