
ഒരു മത്സരത്തിൽ ഉടനീളം റഫറിയെ സ്ക്രീനിൽ കാണിക്കാതിരിക്കുക. വ്യത്യസ്തമായ ദൃശ്യാനുഭവം ലഭ്യമായത് ഇറാനിലെ ഫുട്ബോൾ ആരാധകർക്കാണ്. റഫറി ഒരു വനിതയായതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനവുമായി അധികൃതർ രംഗത്ത് വന്നത്. വനിതാ റഫറിയെ സ്ക്രീനിൽ കാണിക്കാതെയാണ് ബുണ്ടസ് ലീഗ മത്സരം സംപ്രേക്ഷണം പൂർണമായും സംപ്രേക്ഷണം ചെയ്തത്. ബയേൺ മ്യൂണിക്ക് – കൊളോൺ മത്സരത്തിൽ ബുണ്ടസ് ലീഗയിലെ ആദ്യ വനിതാ റെഫറിയായ ബിബിയാന സ്റ്റെയിൻഹോസ് ആണ് മത്സരം നിയ്രന്തിച്ചത്.
വനിതാ റഫറിയെ സ്ക്രീനിൽ കാണിക്കുന്ന സമയം ഗാലറിയിലെ ഷോട്ടുകൾ ആണ് ഇറാനിലെ ഫുട്ബോൾ ആരാധകർ കണ്ടത്. സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ വന്നു ഫുട്ബോൾ കാണാനുള്ള സ്വാതന്ത്രം ഇറാനിൽ അനുവദിച്ചിട്ടില്ല. ലോകത്തെ മികച്ച സ്ത്രീ റെഫറിമാരിൽ ഒരാളായാണ് ബിബിയാന സ്റ്റെയിൻഹോസ് അറിയപ്പെടുന്നത്. 2011 മുതൽ ബുണ്ടസ് ലീഗ 2 മത്സരങ്ങൾ ബിബിയാന നിയന്ത്രിക്കുന്നുണ്ട്. 80 ൽ അധികം ബുണ്ടസ് ലീഗ 2 മത്സരങ്ങൾ നിയന്ത്രിച്ച ബിബിയാന ബുണ്ടസ് ലീഗ മത്സരങ്ങളിൽ ഫോർത്ത് ഒഫീഷ്യൽ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 ൽ ജർമ്മനിയിൽ നടന്ന വിമൻസ് ഫുട്ബോൾ വേൾഡ് കപ്പും 2012 ലണ്ടൻ ഒളിംപിക്സിന്റെ വിമൻസ് ഫുട്ബോൾ ഫൈനലും ബിബിയാന നിയന്ത്രിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial