എവേ ഫാൻസിനെ പിഴിഞ്ഞ് ആന്ദേർലെക്ട്, ടിക്കറ്റ് വില കുറച്ച് കൊടുത്ത് ബയേൺ

- Advertisement -

ബയേൺ ഫാൻസിൽ നിന്നും അധിക തുക ഈടാക്കി യുവേഫയും ആന്ദേർലെക്ടും. മത്സരത്തിന്റെ ആയിരം ടിക്കറ്റുകളാണ് ബയേൺ മ്യൂണിക്ക് ആരാധകർക്ക് വേണ്ടി ലഭ്യമാക്കിയത്. എന്നാൽ 100 യൂറോയോളമാണ് ടിക്കറ്റിന്റെ വിലയായി ആവശ്യപ്പെട്ടത്. ഇത്രയും ഉയർന്ന തുകയ്ക്ക് ടിക്കറ്റ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾക്ക് പോലും ഉണ്ടാവാറില്ല.കനത്ത പ്രതിഷേധമാണ് അലയൻസ് അറീനയിലും ഷൊഷ്യൽ മീഡിയയിലും ബയേൺ ഫാൻസ്‌ ഉയർത്തിയത്. ഓഗ്സ്ബർഗുമായുള്ള മത്സരത്തിൽ യുവേഫയെ വിമർശിച്ചും ആന്ദേർലെക്ട് ന്റെ പണക്കൊതിയെ വരച്ച് കട്ടിയും ആരാധകർ ബാനറുകൾ ഉയർത്തി. എന്നാൽ ആരാധകർക്ക് വേണ്ടി ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകൾക്ക് നിരക്ക് കുറച്ച് സബ്‌സിഡി എന്ന നിലയ്ക്ക് കൊടുക്കാനാണ് ബയേൺ മ്യൂണിക്ക് മാനേജ്‌മെന്റിന്റെ തീരുമാനം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement