ഹെർത്ത ബെർലിനെ സമനിലയിൽ തളച്ച് ഫ്രെയ്‌ബർഗ്

ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിനെ സമനിലയിൽ തളച്ച് ഫ്രെയ്‌ബർഗ്. ഓരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും പോയന്റ് പങ്കിട്ടത്. ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ മെച്ചപ്പെടാനുള്ള അവസരമാണ് ഹെർത്ത ബെർലിൻ കൈവിട്ടത്. ഹെർത്തയുടെ സ്ലോവാക് താരം ഒന്ദ്രെജ് ദുദ വീണ്ടും ഹെർത്തയ്ക്കായി സ്‌കോർ ചെയ്ത മത്സരമായിരുന്നു ഇന്നത്തേത്.

സീസണിലെ ഹെർത്തയുടെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഒന്ദ്രെജ് ദുദ ഇന്ന് അടിച്ചത്. മുപ്പത്തിയാറാം മിനിറ്റിൽ റോബിൻ കോച്ചാണ് ഫ്രെയ്‌ബർഗിന് വേണ്ടി സമനില ഗോളടിച്ചത്. മാത്യു ലേകിയുടെ നൂറാം ബുണ്ടസ് ലീഗ മത്സരമായിരുന്നു ഇന്നത്തേത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആസ്ട്രേലിയൻ താരമായിമാറി മാത്യു ലേകി.

Exit mobile version