ആരാധകന് ലൈഫ് ലോങ്ങ് സീസൺ ടിക്കറ്റ് ടാറ്റു പതിച്ച് കൊടുത്ത് ഹെർത്ത ബെർലിൻ

- Advertisement -

ബുണ്ടസ് ലീഗ ക്ലബായ ഹെർത്ത ബെർലിനാണ് ഏതൊരു ഫുട്ബോൾ ആരാധകനും കാണാറുള്ള സ്വപ്നം സഫലമാക്കിയത്. സ്വന്തം ടീമിന്റെ കളികാണാനുള്ള ആജീവനാന്ത ടിക്കറ്റാണ് ഒരു ആരാധകനു ഹെർത്ത ബെർലിൻ നൽകിയത്. അതും ടാറ്റൂവിന്റെ രൂപത്തിൽ. ഇൽജ പാങ്കോവ് എന്ന ഹെർത്ത ബെർലിൻ ആരാധകനാണ് ഈ ഭാഗ്യം ലഭിച്ചത്. സ്റ്റേഡിയത്തിൽ ഏതു സീറ്റു തിരഞ്ഞെടുക്കാനുള്ള അവകാശം പാങ്കോവിനു ലഭിച്ചിട്ടുണ്ട്.

നറുക്കെടുപ്പ് നടത്തിയാണ് ക്ലബ് വിജയിയെ കണ്ടു പിടിച്ചത്. ഒരു QR കോഡ് ടാറ്റൂവിൽ ഉണ്ടാകും. ടാറ്റൂവിൽ ബെർലിൻ സിറ്റിയുടെ ഔട്ട്ലൈനും രണ്ടു ഫ്ലാഗുകളും ഉണ്ടാകും. ഒരു ഫ്‌ളാഗിൽ ഹെർത്ത ബെർലിന്റെ ബാഡ്ജും രണ്ടാമത്തെ ഫ്ലാഗിൽ QR കൊടും ആയിരിക്കും. 43 പോയിന്റുമായി പത്താം സ്ഥാനത്താണ് ഹെർത്ത ബെർലിൻ സീസൺ അവസാനിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement