ബയേർ ലെവർകൂസനെ അട്ടിമറിച്ച് ഹെർത്ത ബെർലിൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസനെ അട്ടിമറിച്ച് ഹെർത്ത ബെർലിൻ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഹെർത്ത ബെർലിൻ ലെവർകൂസനെ പരാജയപ്പെടുത്തിയത്. 2018 ലെ ആദ്യ ജയമാണ് ഹെർത്ത ബെർലിൻ നേടിയത്. ബെർലിൻ ക്ലബിന് വേണ്ടി വാലന്റീനോ ലസാറോയും സലോമൻ കുളോയുമാണ് ഗോളടിച്ചത്. ഈ വിജയത്തോടു കൂടി ഹെർത്ത പതിനൊന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

ലെവർകൂസനെ ഞെട്ടിച്ച് കൊണ്ടാണ് ആദ്യ പകുതിയിൽ ലാസറായിലൂടെ ഹെർത്ത ലീഡ് നേടുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കുളോയിലൂടെ ഹെർത്ത ലീഡുയർത്തി. പനിയുടെ ലക്ഷണങ്ങളെ തുടർന്ന് സ്റ്റാർട്ട് ചെയ്യാതിരുന്ന ലിയോൺ ബെയ്‌ലിയെ രണ്ടാം പകുതിയിൽ ലെവർകൂസൻ കളത്തിലിറക്കി. ജമൈക്കൻ താരം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോളടിക്കാനായില്ല. ഈ പരാജയത്തോടു കൂടി ലെവർകൂസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial