മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കി ഹെർത്ത ബെർലിൻ

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ ജാവൈറോ ഡിൽറോസൺ ബുണ്ടസ് ലീഗ്‌ ക്ലബായ ഹെർത്ത ബെർലിനിലേക്ക്. നാല് വർഷത്തെ കരാറിലാണ് യുവതാരം ജർമ്മനിയിലേക്ക് പോകുന്നത്. 19 കാരനായ താരം 2015 ലാണ് അയാക്സിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തിയത്.

സ്വാൻസിയിൽ നിന്നും ബെൻഫിക്കയിൽ നിന്നും ന്യൂകാസിലിൽ നിന്നും വന്ന ഓഫറുകൾ നിരസിച്ചാണ് ജാവൈറോ ഡിൽറോസൺ ബുണ്ടസ് ലീഗയിലേക്ക് ചുവട് മാറിയത്. സിറ്റിയുടെ യുവതാരങ്ങളിൽ പ്രധാനിയായ ജാവൈറോ ഡിൽറോസൺ എത്തിഹാദ് വിടുന്നത് കോൺട്രാക്ട് പുതുക്കാൻ വിസമ്മതിച്ചിട്ടാണ്. മറ്റൊരു സിറ്റി താരമായ ജേഡൻ സാഞ്ചോ ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് കളം മാറിയിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement