ബുണ്ടസ് ലീഗയിൽ ജയവുമായി ഹെർത്ത ബെർലിനും ഹോഫൻഹെയിമും

ബുണ്ടസ് ലീഗയിൽ ഓഗ്സ്ബർഗിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ച് ഹെർത്ത ബെർലിൻ. ആദ്യ പകുതിയിൽ 23 മത്തെ മിനിറ്റിൽ ഹാവിയരോ ദിൽറോസന്റെ ഗോളിൽ ഹെർത്ത മത്സരത്തിൽ മുന്നിലെത്തി. പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് സമാനത പുലർത്തിയപ്പോൾ അക്രമണത്തിൽ ഹെർത്ത ചെറിയ മേധാവിത്വം പുലർത്തി. 92 മിനിറ്റിൽ പിയാറ്റിക്കിന്റെ ഗോളിൽ ഹെർത്ത തങ്ങളുടെ ജയം പൂർത്തിയാക്കി. നിലവിൽ ഹെർത്ത ലീഗിൽ 9 സ്ഥാനത്തും ഓഗ്സ്ബർഗ് 14 മതും ആണ്.

അതേസമയം മത്സരത്തിന്റെ ആദ്യ പകുതിയിൽ 43 മിനിറ്റിൽ ഇഹ്‌ലാസ് ബിബോയുടെ ഏക ഗോളിന് ആണ് മൈൻസിന് എതിരെ ഹോഫൻഹെയിമിന്റെ ജയം. മത്സരത്തിൽ എല്ലാനിലക്കും ഇരു ടീമുകളും തുല്യത പുലർത്തി എങ്കിലും ഗോൾ മൈൻസിന് ലഭിച്ചില്ല. ജയത്തോടെ ഹോഫൻഹെയിം 42 പോയിന്റുകളും ആയി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. തോൽവി 15 സ്ഥാനത്തുള്ള മൈൻസിന്റെ ലീഗിലെ നിലനിൽപ്പ് ഒന്നു കൂടി സംശയത്തിലാക്കി.

Exit mobile version