“ഡോർട്മുണ്ടിൽ താൻ സന്തോഷവാൻ,ക്ലബ് വിടാൻ ഇപ്പോൾ ഉദ്ദേശമില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബൊറൂസിയ ഡോർട്മുണ്ട് വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി യുവതാരം എർലിങ് ഹാളണ്ട്. യുവന്റസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഹാളണ്ട്. അത്തരം വാർത്തകൾ മാധ്യമങ്ങൾ ആണ് ഉണ്ടാക്കുന്നത്. താൻ എവിടെയും അത്തരം സൂചനകൾ പോലും നൽകിയിട്ടില്ല ഹാളണ്ട് പറഞ്ഞു. താൻ ഡോർട്മുണ്ടിൽ സന്തോഷവാൻ ആണ്‌. ഈ ക്ലബ് വിടുന്നത് ഇപ്പോൾ ആലോചിക്കുന്നില്ല എന്നും താരം പറഞ്ഞു.

തന്റെ ഏജന്റായ മിനോ റൈയോള തന്നെ ഏറെ സഹായിച്ചിട്ടുണ്ട് എന്നും അദ്ദേഹമാണ് ലോകത്തെ ഏറ്റവും മികച്ച ഏജന്റ് എന്നും ഹാളണ്ട് പറഞ്ഞു . അദ്ദേഹത്തിനൊപ്പം കുറേ കാലം പ്രവർത്തിക്കണം എന്നാണ് ആഗ്രഹം എന്നും ഹാളണ്ട് പറഞ്ഞു. ഗോൾഡൻ ബോയ് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുക ആയിരുന്നു ഹാളണ്ട്. ഈ പുരസ്കാരം ലഭിച്ചതിൽ അഭിമാനം ഉണ്ട് എന്നും ഹാളണ്ട് പറഞ്ഞു.