പ്രകടനങ്ങൾക്ക് അംഗീകാരം, ഹാൻസി ഫ്ലിക്ക് 2023 വരെ ബയേൺ പരിശീകനായി തുടരും

- Advertisement -

ബയേൺ മ്യൂണിച്ച് പരിശീലകൻ ഹാൻസി ഫ്ലിക്കിന് ക്ലബ് പുതിയ കരാർ നൽകി. 2023 വരെയുള്ള പുതിയ കരാറിലാണ് ഫ്ലിക്ക് ഒപ്പുവെച്ചിരിക്കുന്നത്. പരിശീലകനായ കൊവാചിനെ ബയേൺ പുറത്താക്കിയപ്പോൾ താൽക്കാലിക ചുമതലക്കാരനായാണ് ആദ്യ ഫ്ലിക്ക് ബയേണിനെ നയിക്കാൻ തുടങ്ങിയത്. പി

താൽക്കാലികമായി ടീമിനെ പരിശീലിപ്പിച്ച ഹാൻസി തുടർച്ചയായി രണ്ട് മത്സരങ്ങളിൽ വിജയം നേടിയതോടെ ക്ലബിന്റെ ബോർഡ് അദ്ദേഹത്തിന് ഈ സീസൺ അവസാനം വരെ കരാർ നൽകിയിരുന്നു. പിന്നീടും നല്ല പ്രകടനങ്ങൾ തുടർന്നതാണ് ഈ ദീർഘകാല കരാറിൽ ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ഇതുവരെ ബയേണെ 21 മത്സരങ്ങളിൽ പരിശീലിപ്പിച്ച ഫ്ലിക്ക് ആകെ രണ്ടു മത്സരങ്ങളിലെ പരാജയം അറിഞ്ഞിട്ടുള്ളൂ. ഇപ്പോഴും ബൂണ്ടസ് ലീഗ കിരീട പ്രതീക്ഷയും ബയേണിനുണ്ട്.

Advertisement