ഹാൻസി ഫ്ലിക്ക് ബയേൺ പരിശീകനായി തുടരും, പുതിയ പരിശീലകൻ എത്തില്ല

ബയേൺ മ്യൂണിച്ച് പുതിയ പരിശീലകനെ നിയമിക്കില്ല. ഇപ്പോൾ താൽക്കാലിക ചുമതലയിൽ ഉള്ള ഹാൻസി ഫ്ലിക്കിനെ തന്നെ പരിശീലകനായി നിലനിർത്താൻ ക്ലബ് തീരുമാനിച്ചു. ഈ വർഷം അവസാനം വരെ ഹാൻസി തന്നെ ആയിരിക്കും ബയേൺ പരിശീലകൻ. രണ്ടാഴ്ച മുമ്പ് പരിശീലകനായ കൊവാചിനെ ബയേൺ പുറത്താക്കിയിരുന്നു.

താൽക്കാലികമായി ടീമിനെ പരിശീലിപ്പിച്ച ഹാൻസി രണ്ട് മത്സരങ്ങളിൽ വിജയം നേടിയതാണ് ക്ലബിന്റെ ബോർഡ് അദ്ദേഹത്തിൽ തന്നെ വിശ്വാസമർപ്പിക്കാൻ കാരണം. കഴിഞ്ഞ മത്സരത്തിൽ വൈരികളായ ഡോർട്മുണ്ടിനെ തകർക്കാനും ഹാൻസിയുടെ ബയേണായിരുന്നു. സീസൺ അവസാനം ഹാൻസിയുടെ കീഴിലെ ബയേണിന്റെ പ്രകടനങ്ങൾ വിലയിരുത്തിയ ശേഷം മാത്രമെ ക്ലബ് ഇനി പുതിയ പരിശീലകനെ തേടുകയുള്ളൂ.

Exit mobile version