2019 വരെ ഹാംബർഗറിന്റെ കോച്ചായി ഗിസ്ദോൽ തുടരും

ബുണ്ടസ് ലീഗയിൽ വിജയത്തിന്റെ പാതയിലേക്ക് തിരിച്ചുവന്ന ഹാംബർഗർ എസ്.വി കോച്ച് മാർക്കസ് ഗിസ്‌ദോലിന് 2019 വരെ കരാർ നീട്ടി നൽകി. റെലെഗേഷൻ ഭീഷണി നേരിടുന്ന ഹാംബർഗിന് ഗിസ്‌ദോലിന്റെ വരവ് ഗുണം ചെയ്‌തെന്നാണ് ക്ലബ് വിലയിരുത്തുന്നത്. കരാർ രണ്ടു ഡിവിഷനിലും ബാധകമാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏഴുമാച്ചുകളിൽ ബയേൺ മ്യൂണിക്കിനോട് മാത്രമാണ് ഹാംബർഗർ തോറ്റത്. നാല് വിജയങ്ങളോട് കൂടിയാണ് റെലെഗേഷൻ ഭീഷണിക്കിടയിൽ ഹാംബർഗർ എസ്.വി അതിജീവനത്തിനായി പൊരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് 47 കാരനായ ഹൊഫെൻഹെയിമിന്റെ പഴയകോച്ച്  മാർക്കസ് ചുമതലയേൽക്കുന്നത്. കോച്ചായിരുന്ന ബ്രൂണോ ലാബിഡിയായെ തുടർച്ചയായ പരാജയങ്ങൾക്കൊടുവിലാണ് പുറത്താക്കിയത്.

നിലവിൽ 16 ആം സ്ഥാനത്തുള്ള ഹാംബർഗർ, ബുണ്ടസ് ലീഗയിൽ തുടക്കം മുതലുള്ള ടീം ആണ് കൂടാതെ  തരംതാഴത്തപ്പെടാതിരിക്കുന്ന ഒരേ ഒരു ടീം കൂടിയാണ്. ലീഗയിൽ ഒൻപത് കളികൾ കൂടി ബാക്കി നിൽക്കുമ്പോൾ വോൾഫ്സ്,ഓഗ്സ്ബർഗ്,വെർഡർ ബ്രെമെൻ,മെയിൻസ്  എന്നീ ടീമുകൾ ഹാംബർഗറിനെക്കാളും രണ്ടു പോയന്റുകൾക്ക് മാത്രമാണ് മുൻപിലുള്ളത്. ഏപ്രിൽ ഒന്നിന് ഹാംബർഗർ എസ്.വി എഫ്സി കൊലോനെ  നേരിടും