ഹാളണ്ട് ഇനി ഈ വർഷം കളിച്ചേക്കില്ല

20211026 025142

ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കർ ഹാളണ്ട് നീണ്ട കാലം ഫുട്ബോളിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും ഈ വർഷം ഇനി ഹാളണ്ട് കളിക്കില്ല എന്നും ഹാളണ്ടിന്റെ ബദ്ധുവിനെ ഉദ്ധരിച്ച് ബിൾദ് സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. താരം മൂന്ന് മാസം എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കേണ്ടി വരും. നേരത്ത ഒരു മാസത്തോളം കളം വിട്ടു നിൽക്കേണ്ടി വരും എന്നായുരുന്നു ഹാളണ്ട് കരുതിയുരുന്നത്.

ഹിപ് ഫ്ലെക്സർ ഇഞ്ച്വറി ആണ് താരത്തിന് ഏറ്റിരിക്കുന്നത്. അയാക്സിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 90 മിനുട്ടും ഹാളണ്ട് കളിച്ചിരുന്നു. താരത്തിന്റെ അഭാവം ഡോർട്മുണ്ടിന്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തെയും ബുണ്ടസ് ലീഗ് കിരീടം എന്ന ലക്ഷ്യത്തെയും കാര്യമായി ബാധിക്കും.

Previous article“ഇനിയും 100 മത്സരങ്ങൾ കൂടെ എ സി മിലാന്റെ പരിശീലകനായി ഇരിക്കാൻ ആഗ്രഹിക്കുന്നു”
Next article7090 കോടി ഇറക്കുന്നത് അതിനുള്ള കണക്കുകൂട്ടലുകള്‍ നടത്തിയിട്ട് – സഞ്ജീവ് ഗോയങ്ക