ഹാംബെർഗിനും ഫ്രെയ് ബെർഗിനും വിജയം

- Advertisement -

ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹാംബെർഗ് ഹെർത ബെർലിനേയും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രെയ് ബെർഗ് ഫ്രാങ്ക്ഫർട്ടിനേയും പരാജയപ്പെടുത്തി.

റെലെഗേഷൻ ഭീഷണി നേരിടുന്ന ഹാംബെർഗിനും ഹെർത ബെർലിനും വിജയം അനിവാര്യമായിരുന്നു. ബയേണു മുന്നിൽ 8-0 തിനു തകർന്നടിഞ്ഞ ഹാംബെർഗിനു സ്വന്തം തട്ടകത്തിൽ വിജയിക്കുക അഭിമാന പ്രശ്നമായിരുന്നു‌.ആദ്യപകുതി ഗോൾ രഹിതമായിരുന്നെങ്കിലും മികച്ച പ്രകടനമാണ ഇരു ടീമുകളും കാഴ്ച്ച വെച്ചത്.ബോൾ പൊസഷനിൽ ഹെർത ഡോമിനേറ്റ് ചെയതെങ്കിലും എഴുപത്തി എഴാം മിനുട്ടിൽ ആൽബിൻ എക്ടൽ ഹാംബെർഗിനു വേണ്ടി ഗോളടിച്ചു. സമനിലയ്ക്കായ് ഹെർത നടത്തിയ ശ്രമങ്ങൾ പാഴായി. ഈ വിജയത്തോട് കൂടി മൂന്ന് പോയന്റുമായി മാർക്കസ് ഗിസ്ദോലിന്റെ ഹാംബെർഗ് ടേബിളിൽ പൊസിഷൻ മെച്ചപ്പെടുത്തി.

കൊമേർസ്ബാങ്ക് അറീനയിൽ നടന്ന മത്സരത്തിൽ നികോ കൊവാക്കിന്റെ ഫ്രാങ്ക്ഫർട്ടിനു ഹോം മാച്ചിൽ വിജയം അനിവാര്യമായിരുന്നു.പതിനൊന്നാം മിനുട്ടിൽ ഹെഗോടയിലൂടെ ഫ്രാങ്ക്ഫർട്ട് മുന്നിലെത്തി.എന്നാൽ ഫ്ലോറിയൻ നീഗെലെക്നറിലൂടെ ഫ്രെയ് ബെർഗ് സമനില പിടിച്ചു.വീണ്ടും ഫ്രാങ്ക്ഫർട്ട് ഗോളടിച്ച് മുന്നിലെത്തിയേനെ പക്ഷേ റഫറി ഗോൾ അനുവദിച്ചില്ല.ഇതേ തുടർന്ന് പരുക്കനായ കളി കാണികളിലേക്കുമെത്തി. 59ആം മിനുട്ടിൽ നീഗെലെക്നർ വീണ്ടും ഫ്രാങ്ക്ഫർട്ടിന്റെ വലചലിപ്പിച്ചു. ഈ വിജയത്തോട് കൂടി മൂന്ന് പോയന്റുമായി ഫ്രെയ് ബെർഗ് യുറോപ്പിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുത്തു.

Advertisement