primus mobile
primus mobile

സമനില വഴങ്ങി ബയേൺ, ലെപ്സിഗിനെ വീഴ്ത്തി ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ആവേശകരമായ മത്സരദിനങ്ങളാണ് വരാനിരിക്കുന്നത് എന്ന സൂചനയാണ് ഇന്നലെ ലഭിച്ചത്. ലീഗിൽ ലെപ്സിഗുമായ ലീഡുയർത്താനെത്തിയ ബയേണെ 1 – 1 നാണ് ഷാൽക്ക സമനിലയിൽ തളച്ചത്. ഒമ്പതാം മിനിറ്റിൽ ലെവൻഡോസ്ക്കിയിലൂടെ മുന്നിലെത്തിയ ബയേണെതിരെ 3 മിനിറ്റിന് ശേഷം ന്യൂയറിൻ്റെ പിഴവ് മുതലെടുത്ത് നാൾഡോയാണ് ഫ്രീകിക്കിലൂടെ ഷാൽക്കക്ക് സമനില സമ്മാനിച്ചത്. ലീഗിൽ സ്ഥിരത പുലർത്താൻ ബുദ്ധിമുട്ടുന്ന ഷാൽക്കയെ സംബന്ധിച്ച് നിർണ്ണായകമാണ് ഈ മത്സരഫലം. എന്നാൽ ബയേണിൻ്റെ ഈ സമനില മുതലാക്കാനിറങ്ങിയ ലെപ്സിഗിൻ്റെ എതിരില്ലാത്ത ഒരു ഗോളിനാണ് ഡോർട്ട്മുണ്ട് മറികടന്നത്. സൂപ്പർ താരം ആമപയോഗിൻ്റെ ഗോളിലാണ് ഡോർട്ട്മുണ്ട് ലെപ്സിഗിനോട് പ്രതികാരം നേടിയത്. തോറ്റെങ്കിലും ബയേണു 4 പോയിൻ്റ് പിറകിൽ ലെപ്സിഗ് തന്നെയാണ് രണ്ടാമത്. ജയത്തോടെ മൂന്നാം സ്ഥാനത്തേക്കുയരാൻ ഡോർട്ട്മുണ്ടിനായി.

 

ലീഗിലെ മറ്റ് മത്സരങ്ങളിൽ ബുണ്ടസ് ലീഗ വമ്പന്മാരായ വോൾവ്സ്ബർഗ്, ലെവർകൂസൻ ടീമുകൾ പരാജയമറിഞ്ഞു. എതിരില്ലാത്ത ഒരു ഗോളിന് ലെവർകൂസൻ ഹാമ്പർഗറോടു തോറ്റപ്പോൾ സമാനമായ തോൽവി തന്നെ വോൾവ്സ് കോളനെതിരെയും വഴങ്ങി. റാഫേലിൻ്റെ മികവിൽ ബൊറുസ്സിയ മെഗ്ലദ്ബാഷ് ഫ്രയ്ബർഗിനെ 3-0 ത്തിനു മറികടന്നപ്പോൾ ലീഗിൽ സ്വപ്നസമാന കുതിപ്പ് തുടരുന്ന ഹോഫൻഹേം 4-0 ത്തിനു മൈൻസിനെ തകർത്തു. ഇഗ്ലോസ്റ്റാഡിനെതിരെ ഹെർത്ത ബെർലിനും ജയം കണ്ടു. ലീഗിൽ ഹോഫൻഹേം നാലാമതും ഹെർത്ത അഞ്ചാമതുമാണിപ്പോൾ. ലീഗിൽ ഇന്ന് ഫ്രാങ്ക്ഫർട്ട്, വെർഡർ ബ്രമൻ ടീമുകൾ കളത്തിലിറങ്ങും.

Leave a Comment