ഗുവന്ദോസിക്ക് കൊറോണ

20201015 191537
- Advertisement -

ആഴ്സണലിൽ നിന്ന് ലോണിൽ ഹെർത ബെർലിനിൽ കളിക്കുന്ന മധ്യനിരയ താരം മാറ്റിയോ ഗുവന്ദോസിക്ക് കൊറോണ സ്ഥിരീകരിച്ചു. ജർമ്മൻ ക്ലബ് തന്നെയാണ് ഗുവന്ദോസി കൊറോണ സ്ഥിരീകരിച്ചതായി അറിയിച്ചത്. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ക്ലബ് അറിയിച്ചു. ജർമ്മൻ പ്രോട്ടോക്കോൾ അനുസരിച്ച് 14 ദിവസം താരം ഇനി ഐസൊലേഷനിൽ കഴിയേണ്ടി വരും.

ആഴ്സണലിൽ നിന്ന് കഴിഞ്ഞ മാസമായിരുന്നു ലോണടിസ്ഥാനത്തിൽ ഗുവന്ദോസി ജർമ്മനിയിൽ എത്തിയത്. ഈ സീസൺ അവസാനം ഹെർത താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യാനും സാധ്യതയുണ്ട്.

Advertisement