
ജർമ്മനിയുടെ ലോകകപ്പ് ഹീറോ മരിയോ ഗോട്സെ അന്താരാഷ്ട്ര ഫുട്ബാളിലേക്ക് തിരിച്ചു വന്നു. ആറ് മാസത്തോളമായി പരിക്കിനെ തുടർന്ന് കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഗോട്സെ.ജർമ്മൻ മെസി എന്ന പേരിട്ട് ഗോട്സെയെ വിളിച്ചത് കൈസറായിരുന്നു. മരിയോ ഗോട്സെയുടെ പോസെസിങ് സ്പീഡും, ഡ്രിബിളിംഗ് സ്കില്ലും, ടെക്ക്നിക്കും, പ്ലെ മെക്കിങ്ങും ജർമ്മനി കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ആണ് ഗോട്സെ എന്ന് വാഴ്ത്തി. എന്നാൽ മെറ്റാബോളിക്ക് ഡിസോഡർ കാരണം കളിക്കളത്തിൽ നൂറു ശതമാനം ഫുട്ബോളിന് നല്കാൻ സാധിച്ചിരുന്നില്ല. ജർമ്മനിയുടെ ജേഴ്സിയിലെ നാലാം സ്റ്റാറിന് കാരണക്കാരനായ ഗോട്സെക്ക് myopathy എന്ന മെറ്റബോളിക് ഡിസോഡർ ആയിരുന്നു. ലോക കപ്പിൽ ഗോൾ നേടിയ ഒരേ ഒരു സബ്സ്റ്റിട്യൂട് ആണ് ഗോട്സെ. ഉരാവ റെഡ് ഡയമണ്ട്സുമായുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മത്സരത്തിലാണ് ഗോട്സെ കളിക്കളത്തിൽ ഇറങ്ങിയത്. ആന്ദ്രേ ഷെർലെയുടെ ഗോളിന്റെ മികവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഡോർട്ട്മുണ്ട് ഉരാവ റെഡ്സിനെ പരാജയപ്പെടുത്തി.
ഏറെ നാളത്തെ ചികിത്സയ്ക്ക് ഒടുവിലാണ് ഇന്ന് ബ്ലാക്ക് ആൻഡ് യെല്ലോസിനു വേണ്ടി മരിയോ ഇറങ്ങിയത്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ കളിച്ചു തുടങ്ങിയ ഗോട്സെ ബ്ലാക്ക് ആൻഡ് യെല്ലോസിനു ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും നേടിക്കൊടുക്കുന്നതിൽ പങ്കാളിയായി. പിന്നീട് ഡോർട്ട്മുണ്ടിന്റെ റൈവൽ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് പോയ ഗോട്സെ തിരിച്ച് ഡോർട്ട്മുണ്ടിൽ കഴിഞ്ഞ വർഷമെത്തി. ജർമ്മൻ നാഷണൽ ടീമിന് വേണ്ടി 62 മത്സരങ്ങൾ കളിച്ച ഗോട്സെ 17 ഗോളടിച്ചിട്ടുണ്ട്. പരിക്കിൽ നിന്നും മോചിതനായി തിരികെയെത്തിയ ഗോട്സെ അടുത്ത വർഷം റഷ്യയിൽ വെച്ച് നടക്കുന്ന ലോകകപ്പിനുണ്ടാകുമെന്നു പ്രത്യാശിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial