ചരിത്രമെഴുതി ഗ്ലാഡ്ബാക്ക്, നാണംകെട്ട് ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോൽവി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബയേണിനെ ബൊറൂസിയ മൊഷൻഗ്ലാഡ്ബാക്ക് പരാജയപ്പെടുത്തിയത്. ചരിത്രത്തിൽ ഇത് നാലാം തവണയാണ് മ്യൂണിക്കിൽ ഒരു ജയം ഗ്ലാഡ്ബാക്ക് സ്വന്തമാക്കുന്നത്. ഗ്ലാഡ്ബാക്കിനു വേണ്ടി പ്ലിയ, ലാർസ് സ്റ്റിൻഡിൽ, ഹെർമൻ എന്നിവരാണ് ഗ്ലാഡ്ബാക്കിനു വേണ്ടി ഗോളടിച്ചത്.

അലയൻസ് അറീനയിലെ ആരാധകർക്ക് മുൻപിലാണ് നാണംകെട്ട തോൽവി ബയേൺ വഴങ്ങിയത്. അർജൻ റോബന്റെ മുന്നൂറാം മത്സരത്തിൽ ബയേണിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തുടർച്ചയായ മൂന്നാം മത്സരത്തിൽ ബയേണിന് വിജയം നേടാനാവാത്തത് പരിശീലകൻ നിക്കോ കൊവാച്ചിന് തലവേദനയായിട്ടുണ്ട്.

Advertisement