ജർമ്മൻ ഇതിഹാസം ക്ലോസെ ഇനി ബയേണിൽ സഹ പരിശീലകൻ

- Advertisement -

ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലൊസെ ഇനി ബയേൺ മ്യൂണിക്കിൽ സഹപരിശീലകൻ. ബയേണിന്റെ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ അസിസ്റ്റന്റായിരിക്കും ക്ലോസെ. ഇതിനു മുൻപ് ബയേണിന്റെ U17 പരിശീലകനായിരുന്നു ക്ലോസെ. 2020 ജൂലൈ മുതൽ ഒരു വർഷത്തെ കരാറിലാണ് ക്ലോസെ ഒപ്പുവെച്ചത്. മുൻ ബയേൺ താരമായ മിറോസ്ലാവ് ക്ലൊസെ രണ്ട് വർഷം മുൻപാണ് ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്.

മിറോസ്ലാവ് ക്ലൊസെ ഇതിഹാസ താരങ്ങളായ പെലെയ്ക്കും ഉവെ സീലർക്കും ഒപ്പം നാല് ലോകകപ്പുകളിലും ഗോളടിച്ചെന്ന അപൂർവ നേട്ടത്തിന് ഉടമയാണ്. 16 ഗോളുകളുമായി ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് മിറോസ്ലാവ് ക്ലൊസെ. ബയേണിൽ രണ്ടു ലീഗ് കിരീടങ്ങൾക്കും രണ്ടു ജർമ്മൻ കപ്പിനും ഉടമയാണ് 2007-2011 വരെ കളിച്ച മിറോസ്ലാവ് ക്ലൊസെ. 2016 ൽ ഫുട്ബാളിൽ നിന്നും വിരമിച്ച ക്ലൊസെ ജോവാക്കിം ലോയുടെ കീഴിൽ ജർമ്മൻ നാഷണൽ ടീമിന്റെ പരിശീലക സംഘത്തിൽ ഒരാളായിരുന്നു.

Advertisement