ഫ്രയ്ബർഗ് പ്രസിഡന്റ് ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ തലപ്പത്ത്

ബുണ്ടസ് ലീഗ ക്ലബ്ബായ ഫ്രയ്ബർഗിന്റെ പ്രസിഡന്റ് ഫ്രിറ്റ്സ് കെല്ലർ ജർമ്മൻ ഫുട്ബോൾ അസോസിയേഷനെ നയിക്കും. ഫ്രാങ്ക്ഫർട്ടിൽ വെച്ച് എതിരില്ലാതെയാണ് ഫ്രിറ്റ്സ് കെല്ലറെ തിരഞ്ഞെടുത്തത്. മൂന്ന് വർഷത്തേക്കാണ് കാലാവധി.

ഈ ഏപ്രിലിൽ സ്ഥാനമൊഴിഞ്ഞ റെയിൻഹാർഡ് ഗ്രിന്ദെലിന് പകരക്കാരനയാണ് കെല്ലർ ചുമതലയേറ്റെടുക്കുന്നത്. 119 വർഷത്തെ പാരമ്പര്യമുള്ള ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ 13 ആം പ്രസിഡന്റാണ് കെല്ലർ. ലോകകപ്പിലും നേഷൻസ് ലീഗിലും ഏറ്റ പരാജയങ്ങളിൽ നിന്നും ഫുട്ബോൾ സ്കാൻഡലുകളിൽ നിന്നും ജർമ്മൻ ഫുട്ബോളിനെ കരകേറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കെല്ലറിനുള്ളത്.

Exit mobile version