ഫ്രയ്ബർഗിനെ നാല് ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഫ്രെയ്‌ബർഗിനെ ബയേൺ പരാജയപ്പെടുത്തിയത്. തോമസ് മുള്ളറുടെ പ്രകടനമാണ് ബയേണിന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. കോറെന്റിന് ടോളിസോ,തോമസ് മുള്ളർ, സാൻഡ്രോ വാഗ്നർ എന്നിവരാണ് ബയേണിന് വേണ്ടി ഗോളടിച്ചത്. ഹോം മാച്ചിൽ ഗോൾ വഴങ്ങാതിരുന്ന ഫ്രെയ്‌ബർഗിന്റെ കീപ്പർ അലക്‌സാണ്ടർ ഷോളോയെക്കൊണ്ട് ഓൺ ഗോൾ വഴങ്ങിപ്പിച്ചത് മുള്ളറാണ്. ഈ വിജയത്തോടു കൂടി 25 മത്സരങ്ങളിൽ 63 പോയിന്റുമായി ബയേൺ ബുണ്ടസ് ലീഗയിൽ ഒന്നാമതാണ്.
ലൂകാസ് ഹോളരുടെ തകർപ്പൻ ഷോട്ട് ബയേണിന്റെ ഗോളി സ്വെൻ ഉൾറിച്ച് തടഞ്ഞിട്ടതായിരുന്നു മത്സരത്തിലെ ടേണിങ് പോയന്റ്. പിന്നീട് ഉണർന്നു കളിച്ച ബവേറിയന്മാർ ഫ്രെയ്‌ബർഗിന് ഒരു അവസരം നൽകിയില്ല. ആദ്യം വീണത് ഓൺ ഗോളായിരുന്നു. പിന്നീട് മൂന്നു മിനിട്ടുകൾക്ക് ശേഷം 28 മിനുട്ടിൽ ടോളിസോയുടെ 35 യാർഡ്‌സിനപ്പുറത്ത് നിന്നുള്ള ഒരു തകർപ്പൻ ഷോട്ടും ഫ്രെയ്‌ബർഗിന്റെ വലയിലേക്ക്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വാഗ്നറിലൂടെ ബയേൺ മൂന്നാം ഗോളടിച്ചു. അറുപത്തിയൊമ്പതാം മിനുട്ടിൽ നാലാം ഗോളടിച് മുള്ളർ ബയേണിന്റെ എക്കാലത്തെയും മികച്ച് നാല് ഗോൾ വേട്ടക്കാരിൽ ഒരാളായി മാറി. 102 ഗോളടിച്ച മുള്ളർക്ക് മുന്നിൽ ഇതിഹാസ താരങ്ങളായ ജേർഡ് മുള്ളറും റമനിഗയും റോളണ്ട് വാൽഫോർത്തും മാത്രമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement