ഓഗ്സ്ബർഗിനെതിരെ ഗോൾ മഴ പെയ്യിച്ച് ഫ്രയ്ബർഗ്

- Advertisement -

ബുണ്ടസ് ലീഗയിൽ ഗോൾ മഴ പെയ്യിച്ച് ഫ്രയ്ബർഗ്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഓഗ്സ്ബർഗിനെ അവർ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി നിൽസ് പീറ്റേഴ്‌സനും ഒരു ഗോളും അസിസ്റ്റുമായി വിന്സെസോ ഗ്രിഫോയും ഫ്രയബർഗിന്റെ ജയത്തിനു ചുക്കാൻ പിടിച്ചു.

ലൂക്ക വാൽഷ്‌മിടും ഫ്ലോറിയാൻ നീഡ്ൾക്നറും ഫ്രയബർഗിന് വേണ്ടി ഗോളടിച്ചു. റാണി ഖേദിരയാണ് അഗ്സ്ബർഗിന്റെ ആശ്വാസ ഗോൾ നേടിയത്. ഇതിനു മുൻപ് ബുണ്ടസ് ലീഗയിൽ ഫ്രയ്ബർഗ് അഞ്ചു ഗോളുകൾ അടിച്ചത് 2012 ൽ ഹോഫൻഹെയിമിനെതിരെയാണ്. ഇന്നത്തെ ജയത്തോടു കൂടി പന്ത്രണ്ടാം സ്ഥാനത്തെത്തി ഫ്രയ്ബർഗ്.

Advertisement