പരിക്കിന് വിട, റിബറി തിരിച്ചെത്തി

- Advertisement -

പരിക്കിന്റെ പിടിയിൽ ആയിരുന്ന ബയേൺ മ്യൂണിക്കിന്റെ വിങ്ങർ ഫ്രാങ്ക് റിബറി ട്രെയിനിങ്ങിനായി തിരിച്ചെത്തി. ബയേൺ മ്യൂണിക്കിന് വേണ്ടി 234 മത്സരങ്ങൾക്കിറങ്ങിയ റിബറി പുതു വർഷത്തിൽ മാത്രമേ കളിക്കളത്തിൽ തിരിച്ചെത്തു എന്ന വിലയിരുത്തൽ ഉണ്ടായിരുന്നതാണ്. എന്നാൽ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് റിബറി തിരിച്ചെത്തിയത്. ജർമ്മൻ ക്ലാസിക്കോയിൽ ഡോർട്ട്മുണ്ടിനെ തകർത്ത് ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ബവേറിയന്മാർക്ക് റിബറിയുടെ തിരിച്ചു വരവ് ഏറെ ഗുണം ചെയ്യും.

ബയേണിന്റെ പുതിയ കോച്ച് യപ്പ് ഹൈങ്കിസ് ചാർജെടുക്കുന്നതിനു മുമ്പേയാണ് ഫ്രാങ്ക് റിബറിക്ക് പരിക്ക് പറ്റുന്നത്. ഒക്ടോബർ ഒന്നാം തീയ്യതി ഹെർത്ത ബെർലിന്‌ എതിരായ മത്സരത്തിനിടെ പരിക്കേറ്റാണ് മത്സരംപൂർത്തിയാക്കാതെ റിബറി കളിക്കളം വിട്ടത്. ഗോൾ കീപ്പർ മാനുവൽ നുയറിനോടൊപ്പം തോമസ് മുള്ളറും അലാബയും പരിക്കിന്റെ പിടിയിലാണ്. ഇനി ബയേണിന്റെ മത്സരം നവംബർ 18 ന് ഓഗ്സ്ബർഗിനെതിരെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement